Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

പിസി ജോര്‍ജിന് പെണ്ണിന്റെ മാനമെന്തെന്ന് അറിയുമോയെന്ന് ഭാഗ്യലക്ഷ്മി

01 AUGUST 2017 08:51 PM IST
മലയാളി വാര്‍ത്ത

പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോ?അതോ അവര്‍ ഒരു നടി ആയതുകൊണ്ടാണോ..? തോക്കും ചൂണ്ടി നടന്ന് റബ്ബറും ഏലവും പണവും മാത്രം കണ്ട് വളര്‍ന്ന പിസി ജോര്‍ജിന് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസിലാവില്ലെന്ന് ഭാഗ്യലക്ഷ്മി. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. പീഡനം എന്നത് പിസി ജോര്‍ജിന് ഒരു തമാശയാണോയെന്നും ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ് ബുക്കിന്റെ പൂര്‍ണ്ണരൂപം:

ഒന്നും മിണ്ടാതെയിരിക്കാന്‍ ആവത് ശ്രമിക്കുന്നുണ്ട്...എന്ത് ചെയ്യാന്‍..
അപമാനിക്കപ്പെട്ടതിനു പുറമേ,
പെണ്‍കുട്ടിക്കെതിരെ ഇത്ര നീചമായ പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കാതെയിരിക്കും...
പെണ്‍കുട്ടിക്കെതിരെ പരിഹാസവുമായി  MLA PC GEORGE..
പീഡിപ്പിക്കപ്പെട്ട നടി പിറ്റേ ദിവസം ഷൂട്ടിങിന് പോയതിനെ പരിഹസിച്ച് ശ്രീ പി സി ജോര്‍ജ്ജ് പറയുന്നു.
'പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കെങ്ങനെ പിറ്റേ ദിവസം ജോലിക്ക് പോകാന്‍ സാധിച്ചു?
അവരേത് ആശുപത്രിയിലാണ് അന്ന് പോയത്? എന്നൊക്കെയാണ് അദ്ദേഹത്തിന്റെ സംശയം.
അപ്പൊള്‍ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടാല്‍ അവള്‍ പുറത്തിറങ്ങാതെ കരഞ്ഞ് കരഞ്ഞ് ജീവിതമവസാനിപ്പിക്കണമെന്ന് ഒരു ജനപ്രതിനിധിതന്നെ പറയുന്നു..
പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോ?അതോ അവര്‍ ഒരു നടി ആയതുകൊണ്ടാണോ..?താങ്കളുടെ പെണ്‍മക്കള്‍ക്കാണിത് സംഭവിച്ചതെങ്കില്‍ താങ്കളവരെ വീട്ടില്‍ പൂട്ടിയിടുമോ?അവര്‍ നുണയാണ് പറയുന്നതെന്ന് അപ്പോഴും താങ്കള്‍ പറയുമോ?
ജോര്‍ജ് സാറേ താങ്കള്‍ ഉളള കാര്യം പച്ചക്ക് വിളിച്ച് പറയുന്നവനാണെന്ന് സ്വയം അഭിമാനിക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്..അതിന് കൈയ്യടിക്കുന്നവരേയും കണ്ടിട്ടുണ്ട്....പക്ഷേ
ഇതിത്തിരി ക്രൂരമായ പ്രസ്താവനയായിപ്പോയി സാറേ...
ഇതിന് ജനം കൈയ്യടിക്കുമെന്ന് കരുതരുത്..
ആരെ സംരക്ഷിക്കനാണീ നാടകം?.പള്‍സര്‍ സുനിയേയോ?പള്‍സര്‍ സുനിയും കൂട്ടരുമാണ് തന്നെ ഉപദ്രവിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി..അപ്പൊള്‍ താങ്കള്‍ വാദിക്കുന്നത് പള്‍സര്‍ സുനിക്ക് വേണ്ടിയാണോ?അത് വ്യക്തമാക്കൂ..
നല്ല ജനപ്രതിനിധി... അവനവന് വേദനിക്കണം.
എന്നാലേ വേദനയെന്തെന്നറിയൂ..
തോക്കും ചൂണ്ടി നടന്ന്
റബ്ബറും ഏലവും പണംവും മാത്രം കണ്ട് വളര്‍ന്ന താങ്കള്‍ക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസിലാവില്ല...
നടിയും ഞങ്ങളുടെ മകളാണെന്നാണ് അന്ന് അമ്മ ഭാരവാഹികള്‍ പറഞ്ഞത്...
തന്റെ മകളെ അപമാനിച്ച വ്യക്തിക്കെതിരെ അമ്മ സംഘടന എന്തെങ്കിലും ചെയ്യുമോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (25 minutes ago)

കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍  (40 minutes ago)

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...  (51 minutes ago)

മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ  (1 hour ago)

ഇക്കുറി 5 സീറ്റ് വരെ പ്രവചിക്കുന്നത്  (1 hour ago)

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (2 hours ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (2 hours ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (3 hours ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (3 hours ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (3 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (3 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (4 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (4 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (4 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends