സോനം കപൂറിന്റെ കാമൂകന്‍ ആരാണെന്നോ?

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം സോനം കപൂറിന്റെ കാമുകനെ കുറിച്ചാണ്.ആനന്ദ് അഹൂജ എന്ന ചൊരുപ്പു കച്ചവടക്കാരനാണത്രെ സോനത്തിന്റെ മനം കവര്‍ന്നത്. പിതാവ് അനില്‍ കപൂറും കുടുംബം മുഴുവനും ഇവരുടെ പ്രണയത്തിനു പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ വമ്പന്‍ ബിസിനസുകാരനായ ആനന്ദ് ഇപ്പോള്‍ ബിസിനസില്‍ ഉപരിപഠനം നടത്തുകയാണ്.
തുകല്‍ ഉല്‍പ്പന്നങ്ങളുടെ വ്യവസായത്തില്‍ ആനന്ദിനു മികച്ച പേരാണ് ഉള്ളത്. കാമുകന്റെ ജന്മദിനത്തില്‍ സോനം കപൂര്‍ സമ്മാനിച്ചത് ഒരു ബി എം എക്‌സ് ബൈക്കായിരുന്നു. ആനന്ദ് ഇത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ ആളുകള്‍ അറിഞ്ഞു. ഇപ്പോള്‍ ഇരുവരും ന്യൂയോര്‍ക്ക് നഗരത്തില്‍ അവധിക്കാലം അടിച്ചു പൊളിക്കുകയാണ് എന്നാണു റിപ്പോര്‍ട്ടുകള്‍.

https://www.facebook.com/Malayalivartha


























