ആ ഭയം നല്‍കുന്നത് വലിയൊരു എനര്‍ജിയാണ്

മഞ്ജുവാര്യര്‍ക്ക് കുറേ നാളായി ഒരാളെ കാണുന്നത് ഭയമാണ്. അത് മലയാള സിനിമയിലെ ആരുമല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ മുഖമുദ്രയായ അമിതാഭ് ബച്ചനെയാണ്. ആ ബഹുമാനം കലര്‍ന്ന ഭയം എന്നും നിലനില്‍ക്കുന്നുമുണ്ട്. പക്ഷെ മഞ്ജുവിനെ അത്ഭുതപ്പെടുത്തുന്നത് അതല്ല. മഞ്ജുവിനെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്നാണ് അമിതാഭ് ബച്ചന്‍ സ്വീകരിക്കുന്നത്. അദ്ദേഹം നല്‍കുന്ന സ്‌നേഹവും ബഹുമാനവും പരിഗണനയും പറഞ്ഞറിയിക്കാനാവില്ലെന്ന് മഞ്ജു പറയുന്നു.
കല്യാണ്‍ ജൂവലറിയുടെ പരസ്യചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മഞ്ജുവാര്യര്‍ അമിതാഭ് ബച്ചനെ കാണുന്നതും പരിചയപ്പെടുന്നതും. മുംബയിലായിരുന്നു ഷൂട്ടിംഗ്. മറ്റുള്ള ആര്‍ട്ടിസ്റ്റുകളോട് അദ്ദേഹം കോ-ഓപ്പറേറ്റീവ് ചെയ്യുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നും.
ഒരിക്കല്‍ അമിതാഭ് ബച്ചന്‍ മഞ്ജുവാര്യരുടെ നൃത്തത്തെ കുറിച്ച് ചോദിച്ചു. നൃത്തവും അഭിനയവും ഇഷ്ടമാണെന്ന് താരം മറുപടി നല്‍കി. മഞ്ജുവിന്റെ അമ്മയ്ക്ക് നൃത്തം വലിയ ഇഷ്ടമാണ്. എന്നാല്‍ അമ്മയുടെ കുട്ടിക്കാലത്തെങ്ങും ഡാന്‍സ് പഠിക്കാനുള്ള അവസരം ഉണ്ടായില്ല. അതിന്റെ ദുഖം തീര്‍ക്കാന്‍ നാലാം വയസ് മുതല്‍ മഞ്ജുവിനെ അമ്മ നൃത്തം പഠിപ്പിച്ചു തുടങ്ങി.
തന്റെ അഭിനയം കൂടുതല്‍ മെച്ചപ്പെടുത്താന്‍ നൃത്തത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് മഞ്ജുവാര്യര്‍ പറയുന്നു. മുഖത്തെ ഭാവങ്ങള്‍, കണ്ണുകളുടെ ചലനം എല്ലാം നൃത്തത്തിലൂടെ നേടിയെടുത്തതാണ്. അഭിനയത്തിന് ഇടവേളകളുണ്ടാകും എന്നാല്‍ ഡാന്‍സിന് അതില്ലെന്നും താരം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























