അറസ്റ്റിലായെങ്കിലും മലയാള സിനിമയെ നിയന്ത്രിക്കുന്നത് ദിലീപ് തന്നെ; എല്ലാ നിയന്ത്രണവും ഫോണിലൂടെ...

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായെങ്കിലും മലയാള സിനിമയെ നിയന്ത്രിക്കുന്നത് ദിലീപ് തന്നെ. സിനിമാ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബന്ധപ്പെട്ടവര്‍ ദിലീപുമായി ചര്‍ച്ച ചെയ്യുന്നുണ്ടത്രേ. ജയിലിലാണെങ്കിലും സിനിമയിലെ ദിലീപിന്റെ സാനിധ്യം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു തന്നെയാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്നും പുറത്താക്കിയതിനു പിന്നാലെ തീയേറ്റര്‍ ഉടമകളുടെ സംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. പകരം മോഹന്‍ലാലിന്റെ നോമിനിയായ ആന്റണി പെരുമ്പാവൂരാണ് തീയേറ്റര്‍ ഉടമകളുടെ സംഘടന ഇപ്പോള്‍ നിയന്ത്രിക്കുന്നത്.
എന്നാല്‍ ആന്റണി പെരുമ്പാവൂരിനു സ്ഥാനം മാത്രേമേ ഉള്ളുവെന്നും സംഘടനയിലെ അംഗങ്ങള്‍ ദിലീപിനൊപ്പമായിരുന്നുവെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. മലയാള സിനിമയിലെ ഓരോ നീക്കവും നേരത്തെ നിയന്ത്രിച്ചിരുന്നത് ദിലീപായിരുന്നു. അഭിനയ മേഖലിയില്‍ തുടങ്ങിയ സിനിമയുടെ സര്‍വ മേഖലകളെയും കൈയടക്കിയായിയിരുന്നു ദിലീപിന്റെ കുതിപ്പ്. ഇതിനാണ് നടികേസിലെ അറസ്‌റ്റോടെ തടയിട്ടത്.
എന്നാല്‍ ജയിലിനുള്ളില്‍ ഇരുന്ന് അനായാസം ദിലീപ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്. ജയില്‍ ഫോണില്‍ ദിലീപ് വിളിക്കുന്നത് ഏറെയും സിനിമാ രംഗത്തെ കാര്യങ്ങള്‍ അറിയാനാണത്രേ. പുറത്തിറങ്ങിയാല്‍ സംഘടനകളെ തിരികെ പിടിക്കുന്നതിനുള്ള നീക്കവും താരം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha


























