Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ബിഗ്‌ബോസ് കൂടുതല്‍ വിവാദത്തിലേക്ക്; മലയാളി താരം ഓവിയ മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് ഷോ വിട്ടു

06 AUGUST 2017 11:08 AM IST
മലയാളി വാര്‍ത്ത

കമലഹാസന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ തുടക്കത്തില്‍ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിരുന്നു. ഷോയുടെ തുടക്കമുണ്ടായ വിവാദങ്ങളും ഏറെ ചര്‍ച്ചയായി.

ഇപ്പോള്‍ പരിപാടിയിലെ ആകര്‍ഷണം മലയാളി താരം ഓവിയ ഹെലന്‍ ആണ്. പത്തു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്നും ലഭിക്കാത്ത പ്രേക്ഷകപ്രീതിയാണ് അഞ്ച് ആഴ്ച കൊണ്ടു റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ഓവിയയ്ക്കു ലഭിച്ചത്.

ഓവിയ ആരാധകര്‍ക്ക് ഒരു ദുഃഖ വാര്‍ത്ത. ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണയുള്ള ഓവിയ ബിഗ് ബോസില്‍ നിന്ന് പുറത്ത് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് ഓവിയ ഷോ വിട്ടത്. മറ്റു മത്സരാര്‍ത്ഥികളുമായുള്ള അഭിപ്രായം വ്യത്യാസവും വ്യക്തിപരമായ മറ്റു പ്രശ്‌നങ്ങളും ഓവിയെ സമ്മര്‍ദ്ദത്തിലാക്കിയെന്നും പറയപ്പെടുന്നു. 

കഴിഞ്ഞ ഒരാഴ്ചയായി നടി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. നടിയും മറ്റൊരു മത്സരാര്‍ത്ഥിയായ ആരവും തമ്മിലുള്ള ബന്ധമാണ് പ്രശ്‌നത്തിന് കാരണമായത്. ഷോയിലെ മറ്റു താരങ്ങളാരും നടിയോട് പ്രത്യേക അടുപ്പം കാണിച്ചിരുന്നില്ല. ആരവ് മാത്രമാണ് ഓവിയയ്ക്ക് പിന്തുണ നല്‍കിയിരുന്നത്. ഇതോടെ നടിയും ആരവും തമ്മില്‍ പ്രണയമാണെന്ന കിംവദന്തികളും പരന്നു. 

എന്നാല്‍ ഇത് ഓവിയയെ ആരവില്‍ നിന്നും അകറ്റി. നടിക്ക് ആരവിനോട് പ്രണയമായിരുന്നെങ്കിലും നല്ലൊരു സുഹൃത്തിനെപ്പോലെയാണ് ആരവ് കണ്ടത്. സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്ന ഓവിയെ സെറ്റിലെ നീന്തല്‍ക്കുളത്തില്‍ ചാടി മൂക്കുപൊത്തി മുങ്ങിയിരുന്നു. എന്തോ പന്തികേടുണ്ടെന്നു മനസ്സിലായതോടെ മറ്റു മത്സരാര്‍ത്ഥികള്‍ നടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതുകൊണ്ടാണ് നടി ഷോ ഉപേക്ഷിക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ട് ഉണ്ട്. 

ഇതിനിടെ ഓവിയ ആത്മഹത്യ ചെയ്‌തെന്ന് വ്യാജവാര്‍ത്തയും സമൂഹമാധ്യമങ്ങളിലൂടെ പടര്‍ന്നു. റിയാലിറ്റിഷോയുടെ സെറ്റില്‍ പൊലീസ് എത്തിയെന്നും വ്യാജവാര്‍ത്ത വന്നു. 

ഓവിയെ ഒരു കാറില്‍ യാത്രയാകുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. നടി ഷോയില്‍ നിന്നും വിടപറയുന്ന ചിത്രമാണിതെന്നും റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ഷോയില്‍ നിന്ന് പുറത്ത് പോയത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ അധികൃതര്‍ നല്‍കിയിട്ടില്ല. വെള്ളിയാഴ്ചയാണ് പുതിയ എപ്പിസോഡ്.

ഓവിയ ഇല്ലെങ്കില്‍ ഇനി വരാനിരിക്കുന്നത് ബിഗ് ബോസിന്റെ അവസാന എപ്പിസോഡായിരിക്കുമെന്നും ആരാധകര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഷോ തുടങ്ങിയത് മുതല്‍ ഏറ്റവും സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത് ഓവിയക്കായിരുന്നു. പുറത്താക്കാന്‍ മറ്റു മത്സരാര്‍ത്ഥികള്‍ തുടര്‍ച്ചയായി വോട്ട് ചെയ്തിട്ടും പ്രേക്ഷക പിന്തുണകൊണ്ട് മാത്രം ഷോയില്‍ നിലനിന്നു ഓവിയ. പ്രേക്ഷകര്‍ മാത്രമല്ല ചിമ്പു, തൃഷ, രമ്യ തുടങ്ങി നിരവധി താരങ്ങളാണ് ഓവിയയെ പിന്തുണയ്ക്കുന്നത്. നടിയ്ക്ക് വേണ്ടി തമിഴ്‌നാട് മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്. ഹോട്ടല്‍ ബില്ലില്‍ പോലും ഓവിയയ്ക്കു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള വാചകങ്ങള്‍ കാണാം. 'നീങ്ക ഷട്ടപ്പ് പണ്ണുങ്ക' (നിങ്ങള്‍ ദയവായി വായടയ്ക്കൂ) എന്നൊരു ഡയലോഗോടെയാണ് ബിഗ് ബോസില്‍ ഓവിയ ശ്രദ്ധിക്കപ്പെടുന്നത്. 


2007 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം കങ്കാരുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഓവിയ അഞ്ചോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ 14 ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു. അപൂര്‍വ, പുതിയ മുഖം, മനുഷ്യമൃഗം എന്നിവയിലും വേഷമിട്ടെങ്കിലും പിന്നീട് മലയാളത്തില്‍ ശ്രദ്ധ നേടാനായില്ല..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (7 minutes ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (48 minutes ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (1 hour ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (1 hour ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (2 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (2 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (3 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (3 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (3 hours ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

ഫ്ളാറ്റിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച കേസ്... വീട്ടുജോലിക്കാരി അറസ്റ്റിൽ‌  (4 hours ago)

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും  (4 hours ago)

Malayali Vartha Recommends