ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി, പ്രോസിക്യൂഷന്‍ വെള്ളിയാഴ്ച വിശദീകരണം നല്‍കും

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത വെള്ളിയാഴ്‌ത്തേക്ക് മാറ്റി. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അന്നേദിവസം പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കും.
പ്രമുഖ അഭിഭാഷകന്‍ ബി. രാമന്‍പിള്ള മുഖേനയാണ് ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ മുന്‍ അഭിഭാഷകന്‍ മുഖേന ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും ഹൈക്കോടതി തള്ളുകയായിരുന്നു. 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ പ്രതിരോധത്തിലാക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജാമ്യാപേക്ഷയാണ് ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha


























