ബോളിവുഡിനെ കുറിച്ച് പാര്‍വ്വതി...

ബോളിവുഡ് പ്രവേശനത്തെപ്പറ്റി മനസ്സു തുറക്കുകയാണ് മലയാളികളുടെ പ്രിയ താരം പാര്‍വ്വതി. ബോളിവുഡിനായി മാറ്റിവയ്ക്കാനുള്ള സമയവും, സ്ഥാനവും തനിക്കില്ലെന്നാണ് കരുതിയിരുന്നതെന്നും, അടുത്തകാലം വരെ ബോളിവുഡ് തന്നെ പേടിപ്പിച്ചിരുന്നെന്നും താരം പറഞ്ഞു. എന്നാല്‍ തനുജ ചന്ദ്രയുടെ ഇടപെടലും, കഥപറയുന്ന രീതിയുമെല്ലാം തന്നെ ആകര്‍ഷിച്ചെന്നും, കഥ പറഞ്ഞ് കഴിഞ്ഞപ്പോള്‍ മലയാള സിനിമ ചെയ്യുന്ന പോലെ മാത്രമാണ് തനിക്ക് തോന്നിയതെന്നും താരം പറഞ്ഞു.
ചിത്രീകരണത്തിനു പിന്നാലെ ബോളിവുഡിലെ വ്യത്യസ്തമായ മാര്‍ക്കറ്റിംഗ് രീതികളെപ്പറ്റി തനിക്ക് പഠിക്കാനും സാധിച്ചെന്ന് താരം വ്യക്തമാക്കി.
ഖരീബ് ഖരീബ് സിംഗ്ലെ ചെയ്യുന്നതിന് മുമ്ബ് ബോളിവുഡില്‍ നിന്ന് മൂന്ന് ഓഫറുകള്‍ തന്നെത്തേടിയെത്തിയിരുന്നുവെന്നും പറഞ്ഞ താരം ആ അവസരങ്ങള്‍ നടക്കാതെ പോയതിന്റെ കാരണവും വ്യക്തമാക്കി.
വലിയ വാണിജ്യ വിജയം പ്രതീക്ഷിച്ചായിരുന്നു ആദ്യ ചിത്രമെത്തിയതെന്നും, ഒരു സ്ത്രീയെന്ന നിലയില്‍ ആ ചിത്രത്തിലെ കഥാപാത്രം വളരെ അപമാനകരമായി തോന്നിയതിനാലാണ് ആദ്യ ചിത്രം താന്‍ വേണ്ടെന്ന് വച്ചതെന്നും താരം പറഞ്ഞു. എന്നാല്‍ രണ്ടാമത്തെ ചിത്രം ഡേറ്റ് പ്രശ്‌നത്തില്‍ മുടങ്ങി പോയതാണെന്നും, മൂന്നാമത്തെ ചിത്രം നടക്കാത്തതിന് കാരണം ഒരു നടിക്ക് സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുക്കേണ്ട കാര്യമില്ലെന്ന അവരുടെ നിലപാടായിരുന്നുവെന്നും പാര്‍വ്വതി പറഞ്ഞു.
https://www.facebook.com/Malayalivartha


























