താങ്കള്‍ സൂപ്പര്‍ താരമായിരിക്കാം... തന്റെ അനുമതിയില്ലാതെ താങ്കള്‍ക്ക് അലിബാഗില്‍ പ്രവേശിക്കാന്‍ സാധിക്കില്ല

ബോളിവുഡ് നടന്‍ ഷാരുഖിനെ മഹാരഷ്ട്ര നിയമസഭ കൗണ്‍സില്‍ അംഗം ജയന്ത് പരസ്യമായി ശാസിച്ചു. ഈ മാസം മൂന്നിനു മുംബൈ ഗേയ്റ്റ് വേ ഓഫ് ഇന്ത്യയിലെ ബോട്ട് ജെട്ടിയിലാണു സംഭവം. ഷാറുഖിന്റെ ഉല്ലാസ നൗക മൂലം ജയന്തിനു ബോട്ടില്‍ കയറാനാകാതെ വന്നതാണു പ്രശ്‌നങ്ങള്‍ക്കു കാരണമായത്. താരത്തിന്റെ ബോട്ടു ജെട്ടിയില്‍ കിടക്കുന്നതു മൂലം തനിക്കു ബോട്ടില്‍ കയറാനായില്ല എന്നും ജയന്ത് പരാതി പെട്ടു. തനിക്ക് അലിബാഗിലേയ്ക്കായിരുന്നു പോകേണ്ടതായിരുന്നത്.
ഷാരുഖിനു ചുറ്റും ആരാധകര്‍ കൂടിയിരുന്നു. തടസം നീക്കാന്‍ പോലീസും മുന്‍കൈ എടുത്തില്ല. ഇതോടെ ജയന്തിന്റെ നിയന്ത്രണം വിടുകയായിരുന്നു. താങ്കള്‍ സൂപ്പര്‍ സ്റ്റാറായിരിക്കും എന്നാല്‍ ഈ സ്ഥലം മൊത്തം വിലയ്ക്കു വാങ്ങിട്ടില്ലല്ലോ എന്നായിരുന്നു ജയന്ത് പട്ടേലിന്റെ രോക്ഷത്തോടെയുള്ള ചോദ്യം. തന്റെ അനുമതിയില്ലാതെ താങ്കള്‍ക്ക് അലിബാഗില്‍ പ്രവേശിക്കാന്‍ സാധിക്കില്ല എന്നും ജയന്ത് പറയുന്നുണ്ട്. ഷാരുഖ് തന്റെ 52ാം പിറന്നാള്‍ ആഘോഷിച്ച് മടങ്ങുമ്പോഴായിരുന്നു സംഭവം.
https://www.facebook.com/Malayalivartha


























