ഒരു നാണവുമില്ലാതെ തന്റെ കൂടെ കിടക്കാൻ എന്നെ ക്ഷണിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി; എന്നിട്ട് അയാൾ എനിക്കൊരു ഉപദേശവും തന്നു; മലയാള സംവിധായകനെതിരെ നടി ദിവ്യാ ഉണ്ണി

രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കിൽ മനോജ് ബാജ്പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ട നടിയാണ് മുംബൈ മലയാളിയായ ദിവ്യ ഉണ്ണി. ദിവ്യ ചുരുക്കം ചില സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്. ഇപ്പോഴിതാ ഒരു അവാർഡ് ജേതാവായ സംവിധായകനെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ.
ഒരു അവാർഡ് ജേതാവിന്റെ സിനിമയിലൂടെ മലയാളത്തിൽ എത്തുക എന്നത് ദിവ്യയുടെ സ്വപ്നമായിരുന്നു. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ദിവ്യ കേരളത്തിലെത്തിയത്. എന്നാൽ താൻ പ്രതിക്ഷിച്ചതുപ്പോലെ ആയിരുന്നില്ല സംവിധായകന്റെ പെരുമാറ്റം.
സിനിമയിൽ വേഷം തരാമെന്ന് പറഞ്ഞ് ഹോട്ടലിൽ വിളിച്ച് വരുത്തിയതിന് ശേഷം കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടെന്നാണ് നടിയുടെ ആരോപണം. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദിവ്യ ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
അവാർഡ് ജേതാവായ സംവിധായകനെതിരെയാണ് ആരോപണം. എന്നാൽ സംവിധായകന്റെ പേര് വെളിപ്പെടുത്താൻ താരം തയ്യാറായിട്ടില്ല. രണ്ട് വർഷം മുമ്പാണ് സംഭവം നടന്നത്. നടിമാരെ രാത്രി ഹോട്ടലുകളിൽ വിളിച്ച് സംവിധായകർ ലൈംഗികകാര്യങ്ങൾ ആവശ്യപ്പെടുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും എനിക്ക് ഭയമില്ലായിരുന്നു. കാരണം അദ്ദേഹം അറിയപ്പെടുന്നൊരു സംവിധായകനാണ്.
ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാൻ അയാളെ കാണാൻ പോയത്. രാത്രി ഒമ്പത് മണിക്കാണെങ്കിലും, ശുപാർശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാൽ ഒരു നാണവുമില്ലാതെ തന്റെ കൂടെ കിടക്കാൻ എന്നെ ക്ഷണിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി, എന്നിട്ട് അയാൾ മലയാള സിനിമയിൽ സംവിധായകന്റെയോ, നിർമാതാവിന്റെയോ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല എന്നൊരു ഉപദേശവും നൽകി.
https://www.facebook.com/Malayalivartha


























