നടൻ എന്റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ചു; പിറ്റേ ദിവസം എന്റെ രണ്ട് കൈകളും ചുവന്നിരിക്കുന്നത് ഞാന്‍ കണ്ടു; അയാൾ വളരെ ബുദ്ധിമുട്ടിയാണ് ചെയ്തത് എന്ന് എനിക്ക് മനസ്സിലായി; പ്രണയരംഗങ്ങളില്‍ ബോബിയുമായി അഭിനയിച്ച അനുഭവം പങ്കുവച്ച് അമലാപോൾ

അമലാപോള്‍ നായികാ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് തിരുട്ടുപയലേ 2. ചിത്രത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ അമലയുടെ ഗ്ലാമര്‍ വേഷം ചര്‍ച്ചയായിരുന്നു. അമലാപോള്‍ ഇത്രയേറെ ഗ്ലാമറസായി അഭിനയിച്ചിട്ടുള്ള ചിത്രമില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. അത് സാധൂകരിക്കുന്നതാണ് ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ വിവരങ്ങളും.
ഇറോട്ടിക് ത്രില്ലര്‍ സിനിമയാണ് തിരുട്ടുപയലേ 2. ഒരാള്‍ മറ്റൊരാളുടെ സ്വകാര്യത ഉപയോഗിക്കുമ്പോഴുണ്ടാകുന്നതിന്റെ അനന്തരഫലത്തെക്കുറിച്ചാണ് തിരുട്ടുപയലേ ആദ്യ ഭാഗവും രണ്ടാംഭാഗവും ചര്‍ച്ച ചെയ്യുന്നത്. തിരുട്ടുപയലേ 2 പ്രേക്ഷകര്‍ക്ക് ഒരു വിരുന്നായിരിക്കും എന്ന് സംവിധായകന്‍ സുശി ഗണേഷന്‍ പറഞ്ഞിരുന്നു.
ചിത്രം കണ്ട് തീയേറ്ററില്‍ പ്രേക്ഷകര്‍ ഞെട്ടിത്തരിക്കണം. അമല പോള്‍, ബോബി സിംഹ, പ്രസന്ന എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിൽ നടന്‍ ബോബി സിംഹയുമായി പ്രവര്‍ത്തിച്ച അനുഭവം പങ്കുവയ്ക്കുകയാണ് അമല പോള്‍.

ഈ ചിത്രത്തില്‍ അമലയും ബോബിയും ഒരുപാട് പ്രണയരംഗങ്ങളിൽ അഭിനയിക്കുന്നുണ്ട്. എന്നാല്‍ തുടക്കത്തില്‍ അത്തരം രംഗങ്ങള്‍ അഭിനയിക്കാന്‍ ബോബിക്ക് മടിയായിരുന്നുവെന്ന് അമല പറയുന്നു. ഒരു തമിഴ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് അമല ഇക്കാര്യം പറഞ്ഞത്.

'ജിഗര്‍തണ്ട എന്ന സിനിമയുടെ സമയത്താണ് ബോബിയെ ഞാന്‍ ആദ്യം കാണുന്നത്. നല്ല നടനാണ് ബോബി. തിരുട്ടുപയലേ 2 ല്‍ പ്രണയരംഗത്തിലാണ് ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ബോബി എന്നെ കെട്ടിപ്പിടിക്കണമായിരുന്നു. ഞാന്‍ തയ്യാറായി നിന്നു.

ബോബി എന്റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ചു. പിറ്റേ ദിവസം എന്റെ രണ്ട് കൈകളും ചുവന്നിരിക്കുന്നത് ഞാന്‍ കണ്ടു. ബോബി വളരെ ബുദ്ധിമുട്ടിയാണ് ചെയ്തത് എന്ന് എനിക്ക് മനസ്സിലായി. പ്രണയരംഗങ്ങള്‍ അഭിനയിക്കുമ്ബോള്‍ ബോബിയെ ഞാന്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെയാണ് കണ്ടത്. മറ്റൊരു ദിവസത്തെ ഷൂട്ടിന് ബോബി എന്നെ മുറുകെ കെട്ടിപ്പിടിച്ചു. എനിക്ക് ഒന്നും മിണ്ടാന്‍ പറ്റിയില്ല. അതിനുശേഷം ബോബിയെ ഞങ്ങള്‍ പപ്പി സിംഹ എന്നാണ് വിളിക്കാറ്.'
https://www.facebook.com/Malayalivartha


























