കുഞ്ഞു മിഷയുടെ ചിത്രരചനയില്‍ അത്ഭുതത്തോടെ ലോകം

സെലബ്രിറ്റി അമ്മമാര്‍ കുഞ്ഞിനേയും കൊണ്ട് പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതെല്ലാം വാര്‍ത്തയാകും. മകളുടെ കുരുത്തകേടില്‍ പങ്കാളിയായ മിറയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരമായിരിക്കുന്നത്. ഷാഹിദ് കപൂറിന്റെ ഭാര്യയാണ് താരം.
കുഞ്ഞിനെയും കൂട്ടി ഒരു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു മിറ. തിരിച്ചുവരുമ്പോള്‍ മകളും അമ്മയും നിറങ്ങളില്‍ മുങ്ങിയാണ് തിരിച്ചെത്തിയത്. മിറയുടെ വെളുത്ത വസ്ത്രം മുഴുവന്‍ നിറങ്ങളാക്കി മാറ്റിയത് മകള്‍ മിഷയാണ്.
പിറന്നാള്‍ പാര്‍ട്ടിയില്‍ കുഞ്ഞുങ്ങള്‍ക്കായി ഒരു ചിത്രകലാ ക്ലാസ് ഒരുക്കിയിരുന്നു. താനൊരു സെലിബ്രിറ്റിയാണ് മറ്റുള്ളവര്‍ എന്തുകരുതും എന്നൊന്നും ചിന്തിച്ച് സമയം കളയാന്‍ മിറ തയ്യാറായില്ല. ഒരു വയസ്സുള്ള മകളെ നിറങ്ങള്‍ക്ക് നടുവിലായി ഇരുത്തി. കുഞ്ഞുമിഷയാകട്ടെ നിറങ്ങളില്‍ ആറാടി എന്നുതന്നെ പറയാം. ചിത്രം വരക്കാന്‍ നല്‍കിയ കടലാസിനുപുറമേ തറയിലും ഉടുപ്പിലും ശരീരത്തിലും മിഷ നിറങ്ങള്‍ വാരിപ്പൂശി. അതുപോരാതെ അമ്മ മിറയുടെ ദേഹത്തും നിറങ്ങള്‍ നിറച്ചു.
പാര്‍ട്ടി കഴിഞ്ഞു പോകുന്ന അമ്മയുടെയും മകളുടെയും രൂപം കണ്ടാല്‍ ചിരിച്ചുപോകുമെങ്കിലും കുഞ്ഞുങ്ങളെ അവരുടെ ഇഷ്ടത്തിന് വിടുക എന്നുള്ളതാണ് അമ്മമാര്‍ പഠിക്കേണ്ട ആദ്യ പാഠമെന്നാണ് മിറ പറയുന്നത്.

https://www.facebook.com/Malayalivartha


























