ഗായത്രി സുരേഷ് ധിക്കാരിയാണോ? താരത്തിന്റെ പ്രതികരണം ഇങ്ങനെ

നടി ഗായത്രി സുരേഷിനെക്കുറിച്ച് എല്ലാവർക്കുമുള്ള പരാതിയാണ് ഫോണെടുക്കില്ലെന്നത്. അതുകൊണ്ടുതന്നെ എല്ലാവരും ഗായത്രിയെക്കുറിച്ച് പറയുന്നത് ഗായത്രി ധിക്കാരിയാണെന്നാണ്. മാത്രമല്ല ഒടുക്കത്തെ ജാടയും. ഇതിൽ എത്രത്തോളം യാഥാർഥ്യമുണ്ടെന്ന് ആർക്കും അറിയില്ല. ഗായത്രിതന്നെ ഇതിനുള്ള മറുപടി പറയുന്നു;
'ഫോണെടുക്കാൻ കുറച്ച് മടിയാണ്. ഫോണോ ഫോബിയ എന്നൊരു അസുഖം ഉണ്ടോ എന്നറിയില്ല. പക്ഷേ, എനിക്കതുണ്ട്. നേരിട്ട് കണ്ട് സംസാരിക്കുന്നതാണ് ഇഷ്ടം.
അല്ലെങ്കിൽ മെസേജ് അയയ്ക്കണം. ഫോണിലൂടെ സംസാരിക്കുമ്പോൾ മറ്റുള്ളവർക്ക് എന്റെ സംസാരം ബോറടിക്കുമോയെന്ന് പേടി തോന്നും. അല്ലെങ്കിൽ പ്രത്യേകിച്ച് എന്തെങ്കിലും കാരണം വേണം. അല്ലാതെ പിന്നെ എന്തൊക്കെയുണ്ട് പരിപാടിയെന്ന് വീണ്ടും വീണ്ടും ചോദിച്ച് ഇരിക്കുന്നത് ഇഷ്ടമല്ല.
https://www.facebook.com/Malayalivartha


























