ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മോഹൻലാൽ മികച്ച സഹനടൻ

മികച്ച സഹനടനുള്ള ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്‌കാരം മോഹൻലാലിന് ലഭിച്ചു. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച സഹനടനുള്ള ആന്ധ്ര സര്‍ക്കാരിന്‍റെ പുരസ്‌കാരത്തിന് മോഹന്‍ലാൽ അർഹനായത്.
ആദ്യമായാണ് ഒരു മലയാള നടന് ആന്ധ്ര സര്‍ക്കാരിന്‍റെ ചലച്ചിത്ര വിഭാഗം പുരസ്‌കാരമായ നന്തി അവാർഡ് ലഭിക്കുന്നത്. മികച്ച നടനുള്ള പുരസ്‌കാരം ജനതാ ഗാരേജിലെ പ്രകടനത്തിന് ജൂണിയര്‍ എന്‍ടിആറിനും ലഭിച്ചു. 2014 മുതൽ 2016 വരെയുള്ള വര്‍ഷങ്ങളിലെ അവാര്‍ഡുകളാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്.
2016ലെ അവാര്‍ഡുകളില്‍ 6 എണ്ണവും ജനതാഗാരേജ് സ്വന്തമാക്കി. തമിഴിൽ നിന്ന് കമലഹാസ്സനും രജനികാന്തും ആന്ധ്രപ്രദേശ് സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചവരിൽപ്പെടുന്നു.
https://www.facebook.com/Malayalivartha


























