ദിലീപിനെ കാണാൻ ജയിലിൽ ആദ്യമെത്തിയ താരം ജയറാം; ഇന്ന് ഗുരുവിനെ തേടി ദിലീപ് കുടുംബസമേതം ചെന്നൈയിൽ

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട ജയിലില്‍ കഴിയുന്നതിനിടയില്‍ ജയറാം ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. ഓണത്തിനും താരത്തിന് ജാമ്യം ലഭിക്കാത്തതിനാല്‍ ഓണക്കോടിയുമായാണ് ജയറാം ജയിലിലേക്ക് എത്തിയത്.
മിമിക്രിയില്‍ നിന്നും സിനിമയിലെത്തി താരമായതിന് പുറമെ മറ്റ് സമാനതകളും ഇവരുടെ ജീവിതത്തിലുണ്ട്. തുടക്കത്തില്‍ രണ്ടുപേരും ഹാസ്യ നായകന്‍മാരായിരുന്നു. അത് പോലെ തന്നെ ഓണ്‍സ്‌ക്രീന്‍ ജോഡിയെയാണ് ഇരുവരും വിവാഹം ചെയ്തത്. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ ദിലീപ് കമ്മാരസംഭവവുമായി ബന്ധപ്പെട്ടാണ് ചെന്നൈയിലേക്ക് പോയത്.
ചിത്രീകരണത്തിന്റെ ഭാഗമായി ചെന്നൈയിലേക്കെത്തിയ ദിലീപും കുടുംബവും ജയറാമിനെ സന്ദര്‍ശിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കുമാരസംഭവത്തിന്റെ അവസാനഘട്ട ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്.
ഷൂട്ടിങ്ങിനായി ചെന്നൈയിലെത്തിയപ്പോഴാണ് ദിലീപ് കുടുംബസമേതം ജയറാമിനെ സന്ദര്‍ശിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ദിലീപിനെക്കാള്‍ മുന്‍പേ സിനിമയിലെത്തിയതാണ് ജയറാം.
മിമിക്രിയില്‍ നിന്നും കടന്നുവന്ന ദിലീപിന് പൂര്‍ണ്മ പിന്തുണയും വഴികാട്ടിയുമായി ജയറാം കൂടെയുണ്ടായിരുന്നുവെന്ന് ദിലീപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മലയാളിയാണെങ്കിലും ചെന്നൈയിലാണ് താരം താമസിക്കുന്നത്. പാര്‍വതിക്കും കാളിദാസിനും മാളവികയ്ക്കുമൊപ്പമാണ് താരം കഴിയുന്നത്. ചെന്നൈയിലെത്തിയ ദിലീപ് കുടുംബസമേതമാണ് ജയറാമിനെ സന്ദര്‍ശിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഷൂട്ടിങ്ങ് തിരക്കുകളിലേക്ക് കടക്കുന്നതിന് മുന്‍പ് കുടുംബസമേതം ക്ഷേത്രസന്ദര്‍ശിനെത്തിയ ദിലീപിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാക്കാത്തുരുത്തി കാളിമലര്‍ക്കാവ് ഭദ്രകാളി ക്ഷേത്രത്തിലാണ് കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം ദിലീപ് എത്തിയത്.

https://www.facebook.com/Malayalivartha


























