Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

ബോളിവുഡ് താരം ദീപികാപദുക്കോണിന്റെ മൂക്ക് ചെത്തിക്കളയുമെന്ന ഭീഷണി; നിലപാട് വ്യക്തമാക്കി ബിജെപി

17 NOVEMBER 2017 12:53 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം ദീപികാപദുക്കോണിന്റെ മൂക്ക് ചെത്തിക്കളയുമെന്ന ഭീഷണി ഉയര്‍ന്നതിന് തൊട്ടു പിന്നാലെ പത്മാവതി സിനിമയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി ബിജെപി. ആവിഷ്‌ക്കാര സ്വാതന്ത്രത്തിന്റെ മുഖം ഉപയോഗിച്ച് ഹിന്ദു സംസ്‌ക്കാരവും പാരമ്പര്യവും മോശമാക്കി ചിത്രീകരിക്കാനോ കാണിക്കാനോ ആരേയും അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് ബിജെപിയും എടുത്തിരിക്കുന്നത്.

സിനിമയ്‌ക്കെതിരേ ശബ്ദമുയര്‍ത്തിയിരിക്കുന്ന രജപുത്ര സമൂഹത്തിന് പ്രാതിനിധ്യമുള്ള കര്‍ണിസേനയുടെ പേജില്‍ നിതിന്‍ ഗഡ്ക്കരി ഇക്കാര്യം കുറിക്കുയും ചെയ്തു. അനേകം നേതാക്കള്‍ സിനിമയ്‌ക്കെതിരേ രംഗത്ത് വന്നിരുന്നെങ്കിലും ബിജെപിയില്‍ നിന്നും ഔദ്യോഗികമായി ഉയര്‍ന്നിരിക്കുന്ന ആദ്യ പ്രതികരണമാണ് ഇത്.

ചരിത്രത്തെ വികൃതമാക്കുന്നതിനെതിരേ ശക്തമായി പ്രതികരിച്ച ഗഡ്ക്കരി തിരിച്ചുള്ള പ്രതികരണം കൂടി മനസ്സില്‍ വെച്ചു വേണം ഇത്തരം കാര്യങ്ങളില്‍ ആള്‍ക്കാര്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഉപയോഗിക്കപ്പെടുത്താനെന്നാണ് കുറിച്ചത്.

പാതിവ്രത്യം കാത്തുസൂക്ഷിക്കുന്നതിനും അന്യരാല്‍ അപമാനിക്കപ്പെടാതിരിക്കാനും ജൗഹര്‍ ആചാരം അനുഷ്ഠിച്ച് ആത്മാഹൂതി ചെയ്ത പത്മാവതിയുടെ ചരിത്രത്തെ മോശമാക്കിയാണ് സിനിമ ചെയ്തിരിക്കുന്നതെന്നാണ് കര്‍ണിസേനയുടെ വാദം. സിനിമാക്കാര്‍ ചരിത്രത്തെ മോശമായി ചിത്രീകരിക്കുമ്പോള്‍ അതിനെ എതിര്‍ക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. പദ്മിനി ചരിത്രത്തിന്റെ ഭാഗമാണ് സിനിമാക്കാര്‍ അതിലെ വൈകാരികതയെ തിരിച്ചറിയാണമെന്നും അഭിപ്രായ സ്വാതന്ത്ര്യം പരിപൂര്‍ണ്ണമല്ലെന്ന് കൂടി ഗഡ്ക്കരി വ്യക്തമാക്കി.

ഹിന്ദു പാരമ്പര്യങ്ങളെ അവഹേളിച്ച് ഇസ്‌ളാമിക ഭരണത്തിന് കീഴിലെ രക്തച്ചൊരിച്ചിലുകളെ മറയ്ക്കാനുള്ള ശ്രമം എന്ന് സിനിമയെക്കുറിച്ച് ആര്‍എസ്എസ് പരാമര്‍ശത്തെ ഗഡ്കരി പിന്താങ്ങി. അതിനൊപ്പം അലാവുദ്ദീന്‍ ഹില്‍ജിയുമായി പദ്മാവതിയെ ബന്ധിപ്പിക്കുന്നു എന്നാതാണ് സിനിമ റിലീസ് ചെയ്യുന്നതിനെ ബിജെപി എതിര്‍ക്കാന്‍ മറ്റൊരു കാരണം. സിനിമ ഗുജറാത്തില്‍ റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പിനെ കണക്കാക്കി വൈകിപ്പിക്കണമെന്ന് ബിജെപി ഗുജറാത്ത് ഘടകവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരിക്കല്‍ പോലും പദ്മാവതിയും ഖില്‍ജിയും നേരില്‍ കണ്ടിരുന്നില്ലെന്നു ബിജെപി ഗുജറാത്ത് നേതാക്കള്‍ വ്യക്താക്കുന്നു. സിനിമ റിലീസിംഗിന് മുമ്പായി ക്ഷത്രിയ ജനപ്രതിനിധികള്‍ക്ക് മുന്നില്‍ ഒരു പ്രദര്‍ശനം സംഘടിപ്പിക്കാന്‍ അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ അനിഷ്ഠ സംഭവം ഒഴിവാക്കാന്‍ ഇതാവശ്യമാണെന്നും പറയുന്നു. സിനിമയ്‌ക്കെതിരേയുള്ള പ്രതിഷേധത്തില്‍ രജപുത്ര സമൂഹത്തെയാണ് ബിജെപി പിന്തുണയ്ക്കുന്നത്. ഗുജറാത്തിലും യുപിയിലുമായി കിടക്കുന്ന ഈ സമൂഹത്തിന്റെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

സിനിമയിലെ നായിക ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തുമെന്നു രാജസ്ഥാനില്‍നിന്നുള്ള സംഘടനയായ കര്‍ണി സേന ഭീഷണി മുഴക്കി. സിനിമയിലെ വിവാദ പരാമര്‍ശങ്ങള്‍ നിരീക്ഷിക്കാന്‍ സമിതിയെ നിയോഗിക്കാമെന്നു ഡല്‍ഹി ഹൈ ക്കോടതിയും വ്യക്തമാക്കി. ചിത്രത്തിന്റെ റിലീസ് സംസ്ഥാനത്തെ ക്രമസമാധാനത്തെ ബാധിക്കുമെന്നു കാട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്രത്തിനു കത്തെഴുതി. എന്നാല്‍, ചിത്രത്തിനു സുരക്ഷയൊരുക്കുമെന്നു മഹാരാഷ്ട്ര, കര്‍ണാടക സര്‍ക്കാരുകളും അറിയിച്ചു. ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിനു രാജ്യവ്യാപകമായി ബന്ദിനു കര്‍ണി സേന ആഹ്വാനം ചെയ്തിരുന്നു.

ലക്ഷ്മണന്‍ എന്താണോ ശൂര്‍പ്പണഖയോടു ചെയ്തത് അതാകും ദീപികയ്ക്കും അനുഭവിക്കേണ്ടിവരികയെന്നാണു കര്‍ണി സേന ഇന്നലെ മുന്നറിയിപ്പു നല്‍കി. ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തീയറ്റര്‍ ഉടമകള്‍ക്കു രക്തംകൊണ്ട് കത്തെഴുതുമെന്നു രാജ്പുട് ശൗര്യ ഫൗണ്ടേഷന്‍ അറിയിച്ചു. തീയറ്ററുകള്‍ ഉപരോധിക്കുമെന്നു സംഘടനയുടെ നേതാവ് റാം മൂര്‍ത്തി സിങ് അറിയിച്ചു. ചിത്രത്തിനെതിരേ അജ്മീര്‍ ദര്‍ഗ ദിവാന്‍ സൈനുല്‍ അബെദിന്‍ അലി ഖാനും രംഗത്തെത്തി.

പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സിനിമയ്‌ക്കെതിരായ ആരോപണങ്ങളെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി തള്ളിക്കളഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (13 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (19 minutes ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (27 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (35 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (45 minutes ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (1 hour ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (1 hour ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (2 hours ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (8 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (8 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (8 hours ago)

Malayali Vartha Recommends