നടി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല....നടിക്ക് ചുവപ്പ് കാര്‍ഡ്

കോളിവുഡ് സുന്ദരി തൃഷയും നടന്‍ വിക്രവും അഭിനയിച്ചു ഹിറ്റ് ആക്കിയ സാമി എന്ന തമിഴ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നെന്നും എന്നാല്‍ ചിത്രീകരണം നടക്കുന്നതിനിടയില്‍ തൃഷ ചിത്രത്തില്‍ നിന്നും പിന്മാറിയെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.ചിത്രത്തിലെ വേഷവും തിരക്കഥയും തൃപ്തിപ്പെടാത്തതു കാരണം നടി ചിത്രം ഉപേക്ഷിച്ചതാണെന്നുള്ള വാര്‍ത്തകളും വന്നു.
ഇപ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് നടിയ്‌ക്കെതിരെ പരാതിയുമായി പ്രൊഡ്യൂസഴ്‌സ് കൗണ്‍സിലിനെ സമീപിച്ചിരിക്കുകയാണ്.നടിയ്ക്ക് ചുവപ്പു കാര്‍ഡ് നല്‍കണമെന്നും മറ്റു സിനിമകളില്‍ അഭിനയിക്കാന്‍ അനുവദിക്കരുതെന്നും അല്ലെങ്കില്‍ തൃഷ കാരണം നഷ്ടമായ തുക തിരികെ നല്‍കണമെന്നുമാണ് നിര്‍മ്മാതാവിന്റെ ആവശ്യം.
തൃഷ മുന്നറിയിപ്പില്ലാതെ പിന്മാറിയത് കാരണം വന്‍ തുകയാണ് നിര്‍മ്മാതാവിന് നഷ്ടം വന്നിരിക്കുന്നത്.ഈ സന്ദര്‍ഭം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് തൃഷ.
https://www.facebook.com/Malayalivartha


























