Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

ദിലീപിനെപ്പോലെയാകുമോ ഈശ്വരാ... ഫഹദിനും അമല പോളിനും ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചതിന് പിന്നാലെ അറസ്റ്റ് ഭീഷണിയും

18 NOVEMBER 2017 12:35 PM IST
മലയാളി വാര്‍ത്ത

വ്യാജരേഖ ചമച്ച് വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്ന പരാതിയില്‍ സിനിമാ താരങ്ങള്‍ അങ്കലാപ്പില്‍. പരാതിയില്‍ അടുത്തയാഴ്ച നേരിട്ട് ഹാജരാകാന്‍ ഫഹദ് ഫാസിലിനും അമല പോളിനും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. ഇരുവരുടെയും വിശദീകരണം തേടിയ ശേഷം കേസെടുക്കുമെന്നും വേണ്ടിവന്നാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് മടിക്കില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതേസമയം ദിലീപിനെപ്പോലെ ചോദ്യം ചെയ്യിപ്പിക്കാന്‍ വിളിച്ചു വരുത്തിയിട്ട് അറസ്റ്റിലാക്കുമോ എന്നും പലരും ഭയക്കുന്നുണ്ട്. 

പുതുച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയ നടനും എം.പിയുമായ സുരേഷ് ഗോപിക്കും നോട്ടീസ് നല്‍കുന്നത് ക്രൈംബ്രാഞ്ചിന്റെ പരിഗണനയിലാണ്. നേരത്തെ സുരേഷ് ഗോപിക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. പതുച്ചേരിയില്‍ തനിക്ക് ഫഌറ്റ് ഉണ്ടെന്നാണ് സുരേഷ് ഗോപി ഇതിനു നല്‍കിയ മറുപടി. രജിസ്‌ട്രേഷനിലെ വിലാസത്തില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ കണ്ടത് പൂട്ടിക്കിടക്കുന്ന ഫഌറ്റാണ്. പുതുച്ചേരി പോലീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ അയല്‍വാസി പോലും ഇവിടെ സുരേഷ്‌ഗോപിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞു. 

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതി ക്രൈംബ്രാഞ്ച് മേധാവിപ മുഹമ്മദ് യാസിന് കൈമാറിയിരുന്നു. പുതുച്ചേരിയില്‍ താമസക്കാരനാണെന്ന് വരുത്തിതീര്‍ക്കാന്‍ ഇന്‍ഷുറന്‍സ് പോളിസി, വ്യാജ വാടക കരാര്‍ എന്നിവ ഉണ്ടാക്കിയതായും െ്രെകംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മോട്ടോര്‍ വാഹന വകുപ്പും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. 

അതേസമയം, വ്യാജരേഖയുണ്ടാക്കി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി ഊര്‍ജിതമാക്കി. നാല് എന്‍ഫോഴ്‌സമെന്റ് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാരുടേയും ജോയിന്റ് ആര്‍.ടി.ഒമാരുടെയും നേതൃത്വത്തില്‍ ഇതിനായി പ്രത്യേക സംഘം രൂപീകരിച്ചു. പുതുച്ചേരി രജിസ്‌ട്രേഷനില്‍ ഓടുന്ന വാഹനങ്ങള്‍ കണ്ടെത്തിയാല്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. ഇത്തരം വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിവരികയാണ്. 

വാഹന ഡീലര്‍മാരുടെ ഷോറുമുകളിലും പരിശോധന നടത്തും. ഇടനിലക്കാര്‍ക്കെതിരെയും നടപടിയുണ്ടാകും. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തില്‍ ഓടുന്ന വാഹനങ്ങളില്‍ 91 ശതമാനവും പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ ഉള്ളതോ കേരളത്തില്‍ നികുതി വെട്ടിക്കുന്നവയോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (7 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (13 minutes ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (21 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (29 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (39 minutes ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (59 minutes ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (1 hour ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (2 hours ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (8 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (8 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (8 hours ago)

Malayali Vartha Recommends