തെന്നിന്ത്യന്‍ താരം തൃഷയുടെ വിവാഹം മുടങ്ങിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് തൃഷ തന്നെ വെളിപ്പെടുത്തുന്നു

ചലച്ചിത്ര ലോകത്തെ താരങ്ങളുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാന്‍ ആരാധകര്‍ക്ക് ഉത്സാഹമാണ്. താരങ്ങളോടുള്ള അമിത ആരാധനയാണ് അവരെ അതിന് പ്രേരിപ്പിക്കുന്നതെങ്കിലും ചിലപ്പോഴൊക്കെ താരങ്ങള്‍ക്ക് അതൊരു വലിയ പ്രശ്‌നമായി മാറാറുണ്ട്. തെന്നിന്ത്യന്‍ താരം തൃഷയുടെ വിവാഹം മുടങ്ങിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് പല വാര്‍ത്തകളും വന്നിരുന്നു. ഒളിഞ്ഞും തെളിഞ്ഞും പലതരത്തിലുള്ള പ്രചാരണങ്ങളും ഉണ്ടായി.
ഇപ്പോള്‍ അത്തരം വാര്‍ത്തകള്‍ക്ക് വിരാമമിടാന്‍ വിവാഹം മുടങ്ങിയതിന് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ആരുടേയും പ്രേരണ കൊണ്ടല്ല സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്ന് നടി പറയുന്നു. തന്നെ സംബന്ധിച്ച് വിവാഹം ഒരു നേട്ടമായി തോന്നുന്നില്ല എന്നും തനിക്ക് വിവാഹത്തേക്കാള്‍ വലുത് സിനിമയാണെന്നും താരം പറയുന്നു.
വിവാഹശേഷം ഇപ്പോള്‍ കിട്ടുന്നത് പോലെയുള്ള നായികാ പ്രാധാന്യമുള്ള വേഷങ്ങള്‍ കിട്ടില്ലെന്നും ഒരുപക്ഷേ സഹനടിയായി മാത്രമേ അഭിനയിക്കാന്‍ സാധിക്കുകയുള്ളു എന്നും അതുകൊണ്ടാണ് വിവാഹം വേണ്ടെന്നും സിനിമ മതിയെന്നും തീരുമാനിച്ചതെന്ന് താരം പറയുന്നു.

https://www.facebook.com/Malayalivartha


























