മകളുടെ പേര് പരസ്യമായി പറയാൻ രേഖ തയ്യാറല്ല; എന്താണ് കാരണം?... മനസ്സ് തുറന്ന് താരം

സിനിമാ താരങ്ങള്‍ക്ക് പരിമിതികള്‍ ഒരുപാടാണ്. സാധാരണക്കാരെ പോലെ ഒരു ദിവസം യാത്ര ചെയ്യാനോ, നടക്കാനോ ഒന്നും അവരുടെ പ്രശസ്തി അനുവദിയ്ക്കില്ല. അപ്പോഴേക്കും ആളുകള്‍ പൊതിയും. താരങ്ങള്‍ക്ക് മാത്രമല്ല, താരങ്ങളുടെ മക്കളും ആ പ്രശസ്തിയുടെ നിഴലില്‍ ബുദ്ധിമുട്ടാറുണ്ട്. അതുകൊണ്ട് തന്നെ ക്യാമറക്കണ്ണുകളില്‍ നിന്ന് മക്കളെ അകറ്റി നിര്‍ത്താന്‍ പല താരങ്ങളും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ മോഹന്‍ലാലിന്റെ നായിക രേഖ, മക്കളുടെ മുഖം മാത്രമല്ല, പേര് പോലും മറച്ചു വയ്ക്കുന്നു. തന്റെ മകളുടെ വിവരങ്ങള്‍ പുറത്തു വിടാന്‍ താത്പര്യമില്ലെന്ന് നടി രേഖ പറയുന്നത്.
ഭര്‍ത്താവിന്റെ പേര് പരസ്യമായി പറഞ്ഞ രേഖ, മകളുടെ പേര് പറയാന്‍ തയ്യാറായില്ല. ആ പേരിലൂടെ അവര്‍ തങ്ങളുടെ മകളുടെ സ്വകാര്യത നശിപ്പിക്കും എന്നാണ് രേഖ പറയുന്നത്. രേഖയുടെ വാക്കുകളിലൂടെ. ഭര്‍ത്താവിന്റെ പേര് ഹാരിസ് എന്നാണ്. അദ്ദേഹത്തെ കുറിച്ചോ മകളെ കുറിച്ചോ അതില്‍ കൂടുതലൊന്നും പറയില്ല എന്ന് രേഖ ഒരു ചാനല്‍ പരിപാടിയില്‍ വന്നപ്പോള്‍ വ്യക്തമാക്കി.
എന്റെ പ്രശസ്തി എന്റെ ഭര്‍ത്താവിന്റെയോ മകളുടെയോ സ്വകാര്യത നശിപ്പിക്കാന്‍ പാടില്ല എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അവര്‍ സ്വതന്ത്രമായി യാത്ര ചെയ്യട്ടെ. അതുകൊണ്ട് കുടുംബത്തെ കുറിച്ച് പരസ്യമായി ഒന്നും പറയില്ല.ഞാനല്ലേ സെലിബ്രിറ്റി, ആളുകള്‍ എന്റെ കാര്യം മാത്രം അറിഞ്ഞാല്‍ മതി. ഫേസ്ബുക്കിലോ ട്വിറ്ററിലോ ഇന്‍സ്റ്റഗ്രാമിലോ മകളുടെയോ ഭര്‍ത്താവിന്റെയോ അമ്മയുടെയോ ഒന്നും ഫോട്ടോ പോസ്റ്റ് ചെയ്യാറില്ല.
എന്റെ ഫോട്ടോ, എന്റെ സിനിമാ വിശേഷങ്ങള്‍.. അത്ര മാത്രം.പേര് പറഞ്ഞാലും ആളുകള്‍ അതിന്റെ പിന്നാലെ പോയി അന്വേഷിച്ച് കുത്തിപ്പൊക്കി കൊണ്ടുവരും. അവളുടെ വസ്ത്ര സ്വാതന്ത്രവും ഇഷ്ടങ്ങളും എല്ലാം പിന്നെ നിയന്ത്രിക്കപ്പെടും. അത് വേണ്ട. വീട്ടില്‍ വിളിച്ചിരുത്തി ആര്‍ക്കും അഭിമുഖവും കൊടുക്കില്ല രേഖ പറഞ്ഞു.
തന്നെ കുറിച്ച് വിക്കിപീഡിയയില്‍ എഴുതി പിടിപ്പിച്ചിരിയ്ക്കുന്ന പല കാര്യങ്ങളും തെറ്റാണെന്നും രേഖ കൂട്ടിച്ചേര്‍ത്തു. അഭിനയിക്കാത്ത സിനിമകള്‍ പോലും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെയ്ത കഥാപാത്രങ്ങള്‍ ചിലതില്ലായെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha


























