ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലത്തിന് അര്‍ഹതയുള്ള ജോലി ഏതാണ് ?

ഇന്ത്യ പലപ്പോഴും ലോകത്തിന് മാതൃകയാകുന്നതിങ്ങനെയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലത്തിന് അര്‍ഹതയുള്ള ജോലി ഏതാണ്? സാന്യ അരീനയിലെ ലോകസുന്ദരി മത്സരവേദിയില്‍ അവസാന അഞ്ചിലൊരാളായ ഇന്ത്യന്‍ പ്രതീക്ഷ മാനുഷി ചില്ലാറിനോടായിരുന്നു ചോദ്യം.
മത്സരഫലം തന്നെ നിശ്ചയിക്കപ്പെടുന്ന നിര്‍ണായക ചോദ്യത്തോട് തെല്ലും പതറാതെ ഞൊടിയിടയിലെത്തി മറുപടി; അമ്മയുടെ ജോലി.
ഉത്തരത്തിലേക്കെത്തിയതിനുള്ള കാരണമായി മാനുഷി അവതരിപ്പിച്ച നിരീക്ഷണങ്ങള്‍ ജഡ്ജിമാരുടെയും സദസിന്റെയും മനസുകളിലേക്കാണു ചേക്കേറിയത്. ''ജീവിതത്തില്‍ എന്നെ ഏറ്റവും പ്രചോദിപ്പിക്കുന്നത് അമ്മയാണ്. അമ്മയോടാണ് എനിക്ക് ഏറ്റവും അടുപ്പവും. മക്കള്‍ക്കായി അമ്മമാരുടെ ത്യാഗനിര്‍ഭരമായ ജീവിതത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല.
പ്രതിഫലത്തേക്കാള്‍ സ്‌നേഹവും ബഹുമാനവും അര്‍ഹിക്കുന്ന ജോലി അമ്മയുടേതാണെന്നു ഞാന്‍ വിശ്വസിക്കുന്നു''മാതൃത്വത്തിനും സ്ത്രീത്വത്തിനും മഹനീയപദം നല്‍കുന്ന ഭാരതീയ പാരമ്പര്യത്തിലധിഷ്ഠിതമായ ഉത്തരം മാനുഷിക്ക് െകെയടിമാത്രമല്ല ലോകസുന്ദരിപ്പട്ടം ഉറപ്പിക്കുകയും ചെയ്തു.
17 വര്‍ഷത്തെ സുദീര്‍ഘമായ കാത്തിരിപ്പിനുശേഷമാണ് ഇന്ത്യന്‍ മണ്ണിലേക്ക് ലോകസുന്ദരിപ്പട്ടം എത്തുന്നത്. റീത്താ ഫാരിയയില്‍ തുടങ്ങി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയില്‍ അവസാനിച്ച ഇന്ത്യന്‍ സുന്ദരിമാരുടെ ഗണത്തിലേക്കാണ് മാനുഷിയും പദമൂന്നുന്നത്.
ഡോക്ടര്‍ ദമ്പതിമാരുടെ പുത്രിയായി ഹരിയാനയില്‍ പിറന്ന മാനുഷിയുടെ പ്രാഥമിക വിദ്യാഭ്യാസം ന്യൂഡല്‍ഹിയിലെ സെന്റ് തോമസ് സ്‌കൂളിലായിരുന്നു. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് െവെദ്യശാസ്ത്ര രംഗത്ത് സേവനം അനുഷ്ഠിക്കാനാണ് മാനുഷിക്കു മോഹം.
ലക്ഷ്യപൂര്‍ത്തീകരണത്തിനായി സോനാപെട്ടിലെ ഭഗത് ഫൂല്‍ സിങ് ഗവ. വനിതാ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയാണ് ഈ ഇരുപത്തൊന്നുകാരി. കാര്‍ഡിയാക് സര്‍ജനാകുകയാണ് ജീവിതലക്ഷ്യം. ഗ്രാമീണ മേഖലയില്‍ ആശുപത്രികള്‍ സ്ഥാപിച്ച് പാവങ്ങള്‍ക്ക് ആരോഗ്യസേവനം ഉറപ്പാക്കാനും ആഗ്രഹമുണ്ട്.
മെഡിസിന്‍ വിദ്യാര്‍ഥിനിയാണെങ്കിലും മാനുഷിയെ ഒരു സകലകലാവല്ലഭയെന്നു വിശേഷിപ്പിക്കാനാണ് സുഹൃത്തുക്കള്‍ക്ക് ഇഷ്ടം.
പഠനത്തിലും മോഡലിങ്ങിനും പുറമേ പാരാഡൈിങ്, സ്‌കൂബാഡൈവിങ് എന്നിവയിലും മാനുഷി മിന്നുംതാരമാണ്. ചിത്രരചനയിലും ശാസ്ത്രീയനൃത്ത വേദികളിലും മാനുഷി തന്റേതായ വ്യക്തിമുദ്ര ചാര്‍ത്തിയിട്ടുണ്ടെന്ന് സുഹൃത്തുക്കളുടെയും അധ്യാപകരുടെയും സാക്ഷ്യം.
https://www.facebook.com/Malayalivartha


























