വര്‍ഷങ്ങള്‍ക്ക് ശേഷം സംവൃത സുനിലും മംമ്തയും കണ്ടുമുട്ടിയപ്പോള്‍...

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്‍. വിവാഹ ശേഷം ഈ നായികയെ സിനിമയിലൊന്നും ആരും കണ്ടിട്ടില്ല. എന്നാലിതാ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ സ്വന്തം താരം മംമ്ത മോഹന്‍ദാസും സംവൃതാ സുനിലും തമ്മില്‍ കണ്ടുമുട്ടിയിരിക്കുകയാണ്. കാലിഫോര്‍ണിയയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
ശ്യാമ പ്രസാദ് സംവിധാനം ചെയ്ത അരികെ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് സിനിമയിലെത്തുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും കണ്ടുമുട്ടിയത്. വിവാഹ ശേഷം കാലിഫോര്‍ണിയയില്‍ താമസമാക്കിയിരിക്കുകയാണ് സംവൃത. കാലിഫോര്‍ണിയയില്‍ എത്തിയപ്പോള്‍ സംവൃതയുടെ വീട്ടില്‍ മംമ്ത സന്ദര്‍ശിക്കുകയായിരുന്നു. മംമ്തയാണ് ഇരുവരുടെയും ചിത്രം പങ്കുവച്ചത്.
നീളൻ മുടിമുറിച്ച് ക്യൂട്ട് ലുക്കിലാണ് സംവൃത സുനിൽ. ഒരു പാട് സംസാരിച്ചു എന്നും, അമ്മു എന്ന് വിളിക്കുന്ന സംവൃത തനിക്കായി ബിരിയാണിയും മംഗോ ചീസ് കേക്കും ഉണ്ടാക്കി തന്നു എന്നും മംമ്ത പറയുന്നു. പഴയ കൂട്ടുകാരിയും സഹപ്രവര്‍ത്തകയുമായ സംവൃതയെ കണ്ടതില്‍ സന്തോഷമുണ്ടെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു. ഇരുവരുടെയും അമ്മമ്മാര്‍ ഒരുമിച്ചു പഠിച്ചവരാണെന്നും മംമ്ത കുറിച്ചു.

അയാളും ഞാനും തമ്മില്‍ എന്ന ലാല്‍ ജോസ് ചിത്രത്തിലാണ് സംവൃത അവസാനമായി അഭിനയിച്ചത്. മംമ്തയുടേതായി ഒടുവില്‍ പുറത്തു വന്ന ചിത്രം ഗൂഢാലോചനയാണ്. വേണു സംവിധാനം ചെയ്യുന്ന കാര്‍ബണ്‍ ആണ് മംമ്തയുടെ ഏറ്റവും പുതിയ ചിത്രം.
https://www.facebook.com/Malayalivartha


























