Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

ലേഡി സൂപ്പര്‍സ്റ്റാറിന്റെ പിറന്നാളാഘോഷത്തിന് കൂറ്റന്‍ കേക്ക്; അണിയറപ്രവര്‍ത്തകര്‍ താരത്തെ ഞെട്ടിച്ചു

20 NOVEMBER 2017 03:01 PM IST
മലയാളി വാര്‍ത്ത

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര അഥര്‍വയ്ക്കും അനുരാഗ് കശ്യപിനും ഒപ്പം ബര്‍ത്ത്‌ഡേ ആഘോഷിച്ചു. ഇമയ്ക്ക നൊടികള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു വ്യത്യസ്തമായ ആഘോഷം. സംവിധായകന്‍ അജയ് ഗണമുത്തുവും നിര്‍മാതാവ് ജയകുമാറും രാജകുമാരിയുടെ കിരീടം പോലുള്ള കൂറ്റന്‍ കേക്ക് എത്തിച്ചാണ് നയന്‍സിനെ വിസ്മയിപ്പിച്ചത്. മലയാളത്തില്‍ നിന്ന് നടന്‍ ദേവന്‍ ലൊക്കേഷനിലുണ്ടായിരുന്നു. രാത്രി കാമുകന്‍ വിഘ്‌നേഷിനൊപ്പമായിരുന്നു ആഘോഷം. 33 വയസെത്തിയ താരം അത് മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. കേക്ക് മുറിച്ച് നായകനായ അഥര്‍വയ്ക്കും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനും കൈമാറി. ലൈറ്റ് ബോയിസിന് ഉള്‍പ്പെടെ താരം കേക്ക് നല്‍കി.

ലൊക്കേഷനില്‍ പ്രത്യേകം പാര്‍ട്ടി ഒരുക്കാനും നയന്‍സ് മറന്നില്ല. രാത്രി ചെന്നൈയിലെ ഫഌറ്റില്‍ കാമുകന്‍ വിഘ്‌നേഷിനൊപ്പമായിരുന്നു താരം. ദുബയിലുള്ള സഹോദരനും കൊച്ചിയിലുള്ള മാതാപിതാക്കളും ശനിയാഴ്ച രാവിലെ താരത്തെ വിളിച്ച് ആശംസകള്‍ അറിയിച്ചിരുന്നു. നവംബര്‍ 18നാണ് താരത്തിന്റെ ജന്‍മനാള്‍. സിനിമയില്‍ വന്നിട്ട് പതിനഞ്ച് വര്‍ഷം പിന്നിടുന്നു. ഇതുവരെ നടത്തിയതില്‍ നിന്ന് വേറിട്ട ആഘോഷങ്ങളാണ് ഇക്കുറി നടത്തിയത്. 2003ല്‍ സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരയിലൂടെയാണ് നയന്‍താര സിനിമയിലെത്തിയത്. പിന്നീട് രജനികാന്തിന്റെ ചന്ദ്രമുഖിയിലൂടെ തമിഴകത്ത് താരമായി.

 

ചിമ്പുവുമായുള്ള പ്രണയവും കലഹവുമാണ് നയന്‍സിനെ മാധ്യമശ്രദ്ധാകേന്ദ്രമാക്കിയത്. ഇരുവരും ഇടപഴകുന്ന വീഡിയോയും ഫോട്ടോസും ചിമ്പു പുറത്ത് വിട്ടു. എങ്കിലും തളരാതെ താരം മുന്നോട്ട് പോയി. 2007ല്‍ അജിത്തിന്റെ ജില്ലയിലൂടെ വീണ്ടും തിളങ്ങി. തൊട്ടടുത്ത വര്‍ഷം ധനുഷിന്റെ യാരടി നീ മോഹിനിയിലെ കാമുകി വേഷം പ്രേക്ഷകരെ കരയിച്ചു. പിന്നീടാണ് കോറിയേഗ്രാഫര്‍ പ്രഭുദേവയുമായി പ്രണയത്തിലായത്. തന്റെ പ്രണയം പരസ്യമാക്കാന്‍ താരത്തിന് മടിയുണ്ടായിരുന്നില്ല. പ്രഭു എന്ന് തോളില്‍ പച്ചകുത്തി താരം പൊതു സദസുകളിലെത്തി. ഇതിനിടെ 2011ല്‍ സീതയായി അഭിനയിക്കുന്നതിന് നയന്‍സിനെതിരെ വിമര്‍ശനം ഉയര്‍ന്നു. മറ്റൊരാളുടെ ഭര്‍ത്താവുമൊത്ത് ജീവിക്കുന്ന താരം സീതയായി അഭിനയിക്കരുതെന്നായിരുന്നു ഹിന്ദു സംഘടനകളുടെ ആവശ്യം. പക്ഷെ, സിനിമ റിലീസായി. 



പ്രഭുദേവയുമായുള്ള ബന്ധം അവസാനിച്ചപ്പോള്‍ നയന്‍സിന്റെ കരിയര്‍ അവസാനിച്ചെന്ന് കോടമ്പാക്കത്തെ പലരും വിധിയെഴുതി. എന്നാല്‍ ആറ്റ്‌ലിയുടെ രാജറാണി എന്ന ചിത്രത്തിലൂടെ താരം തിരികെ വന്നു. അതുവരെ നയന്‍സ് ചെയ്തതില്‍ നിന്നും വേറിട്ട് നിന്ന വേഷമായിരുന്നു. ഇതിനിടെ മമ്മൂട്ടിയുടെ നായികയായി പുതിയമുഖത്തിലും ഭാസ്‌ക്കര്‍ ദ റസ്‌ക്കലിലും അഭിനയിച്ചു. മായ, ഡോറ, അറം തുടങ്ങി നായിക കേന്ദ്രീകൃത സിനിമകളിലും അഭിനയിച്ചു. തനി ഒരുവന്‍, നാനും റൗഡിതാന്‍ എന്നീ സൂപ്പര്‍ഹിറ്റി സിനിമകളിലും നായികയായി. തിരുവല്ലാക്കാരി ഡയാനാ മറിയം കുര്യന്‍ എന്ന നയന്‍സിനെ മറികടന്ന് നമ്പര്‍ വണ്ണാകാന്‍ തൃഷയും അനുഷ്‌കയും തമന്നയും കാജല്‍ അഗര്‍വാളും ഒക്കെ ശ്രമിക്കുന്നുണ്ടെങ്കിലും ഫലിക്കുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (14 minutes ago)

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും  (23 minutes ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (24 minutes ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (56 minutes ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (1 hour ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (1 hour ago)

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..  (1 hour ago)

കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ...  (2 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (2 hours ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (2 hours ago)

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍  (2 hours ago)

മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്കെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്....  (2 hours ago)

കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ...  (3 hours ago)

Malayali Vartha Recommends