Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവച്ച ഈ താരങ്ങൾ ഇപ്പോൾ എവിടെ? ആശങ്കയോടെ ആരാധകർ

22 NOVEMBER 2017 07:57 AM IST
മലയാളി വാര്‍ത്ത

ഏത് തരം കഥാപാത്രങ്ങളായാലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരമാണ് സായ് കുമാര്‍. സിനിമാ കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് കടന്നുവന്ന ഇളംതലമുറക്കാരനെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകന്‍ എന്ന ഇമേജില്‍ സിനിമയില്‍ തുടക്കം കുറിച്ച സായ്കുമാര്‍ പിന്നീട് തന്റേതായ ഇടം നേടിയാണ് മുന്നേറിയത്. വില്ലനായും സഹനടനായും നായകനായും സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരത്തിന് എന്ത് സംഭവിച്ചുെവന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

വിടരുന്ന മൊട്ടുകള്‍ എന്ന സിനിമയില്‍ ബാലതാരമായാണ് സായ് കുമാര്‍ അഭിനയം തുടങ്ങിയത്. അദ്ദേഹം നായകനായി അഭിനയിച്ച ആദ്യ സിനിമ റാംജി റാവു സ്പീക്കിങ്ങായിരുന്നു. സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സായ് കുമാറിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുകേഷ്, വാണി വിശ്വനാഥ്, രേഖ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. സഹനടനായും വില്ലനായും നായകനായും സിനിമയില്‍ തിളങ്ങി നിന്നിരുന്ന സായ് കുമാര്‍ ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെന്ന് ആരാധകര്‍ പറയുന്നു. വര്‍ഷത്തില്‍ അഞ്ചും പത്തും സിനിമകള്‍ ചെയ്തിരുന്ന താരത്തിന് ഇപ്പോള്‍ സിനിമ ലഭിക്കാത്തതാണോ, അതോ താരം സിനിമ വേണ്ടെന്ന് വെച്ചതാണോയെന്ന ചോദ്യവുമായാണ് ആരാധകര്‍ രംഗത്തെത്തിയിട്ടുള്ളത്.

സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന സായ് കുമാറിന്റെ അഭാവത്തില്‍ ആരാധകര്‍ ആശങ്കയിലാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുള്ളത്. തുടക്കത്തില്‍ വര്‍ഷത്തില്‍ പത്തോളം സിനിമകള്‍ ചെയ്ത അദ്ദേഹം ഇപ്പോള്‍ സിനിമയേ ചെയ്യുന്നില്ല എന്ന അവസ്ഥയിലാണെന്നും ആരാധകര്‍ പറയുന്നു. സഹനടന്‍, വില്ലന്‍, നായകന്‍ തുടങ്ങിയ റോളുകളില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിട്ടുള്ളത്. ഏത് തരം കഥാപാത്രമായാലും അങ്ങേയറ്റം നന്നായി അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കാറുള്ളത്.

വ്യത്യസ്ത റോളുകളില്‍ തിളങ്ങി നിന്നിരുന്ന താരം സിനിമ ഉപേക്ഷിച്ചതാണോയെന്ന ചോദ്യവും ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. അതോ സിനിമ അദ്ദേഹത്തെ മറന്നതാണോയെന്ന സംവും ആരാധകര്‍ക്കുണ്ട്. സായ് കുമാറിന്റെ സിനിമാ ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു തൊണ്ണൂറുകള്‍. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവി സിനിമകളാണ് ഈ ഘട്ടത്തില്‍ അദ്ദേഹത്തിന് ലഭിച്ചത്. മുകേഷ്, ജഗദീഷ് , സിദ്ദിഖ് എന്നിവര്‍ക്കൊപ്പം അദ്ദേഹവും സിനിമയില്‍ ശക്തമായി നിലയുറപ്പിച്ചിരുന്നു.

തുടക്കത്തില്‍ കോമഡി കഥാപാത്രങ്ങളായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. സഹനടനില്‍ നിന്നും നായകനിലേക്ക് പ്രമോഷന്‍ ലഭിച്ചപ്പോളും കോമഡി അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ നായകനായി അഭിനയിക്കുന്നതിനിടയിലും അദ്ദേഹം വില്ലന്‍ കഥാപാത്രങ്ങളും സ്വീകരിച്ചിരുന്നു.മലയാള സിനിമയിലെ വില്ലന്‍മാരില്‍ പ്രധാനികളിലൊരാളാണ് സായ് കുമാര്‍.

ക്രൂരമായി ബലാത്സംഗം ചെയ്യുന്ന തരത്തിലുള്ള കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഇടക്കാലത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നതെല്ലാം വില്ലന്‍ കഥാപാത്രങ്ങളായിരുന്നു. ഷാജി കൈലാസ് സംവിദാനം ചെയ്ത ആറാം തമ്പുരാനില്‍ മോഹന്‍ലാലിന്റെ സുഹൃത്തായി വേഷമിട്ടത് സായ് കുമാറായിരുന്നു. ആ സിനിമയ്ക്ക് ശേഷമാണ് അദ്ദേഹം സൂപ്പര്‍താര ചിത്രങ്ങളുടെ സ്ഥിരം ചേരുവയായി മാറിയത്.

മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവരുടെ വില്ലനായി മികച്ച പ്രകടനമാണ് സായ് കുമാര്‍ കാഴ്ച വെച്ചത്. നരസിംഹം, താണ്ഡവം, ചതുരംഗം വല്യേട്ടന്‍, കുഞ്ഞിക്കൂനന്‍ തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ വേഷം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ദിലീപ് ചിത്രമായ ആഗതനില്‍ സത്യരാജിന് ശബ്ദം നല്‍കിയത് സായ് കുമാറായിരുന്നു. തിളക്കം സിനിമയില്‍ ത്യാഗരാജന് വേണ്ടിയും കനല്‍ക്കിരീടത്തില്‍ നെപ്പോളിയന് വേണ്ടിയും കരുമാടിക്കുട്ടനില്‍ സുരേഷ് കൃഷ്ണയ്ക്കും ശബ്ദം നല്‍കിയത് സായ് കുമാറായിരുന്നു. അഭിനയത്തില്‍ മാത്രമല്ല ശ്ബദ കലയിലും മികവ് തെളിയിച്ച താരം കൂടിയാണ് അദ്ദേഹം.

ശോഭ മോഹന്‍ ഉള്‍പ്പടെ ഏഴ് സഹോദരിമാരുടെ ഒരേയൊരു സഹോദരനാണ് സായ് കുമാര്‍. പ്രസന്ന കുമാരിയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് സായ് കുമാര്‍ ബിന്ദു പണിക്കരെ വിവാഹം കഴിച്ചത്. ഇരുവരെയും ചേര്‍ത്ത് നിരവധി തവണ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും  (4 minutes ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (5 minutes ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (37 minutes ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (1 hour ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (1 hour ago)

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..  (1 hour ago)

കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ...  (1 hour ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (2 hours ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (2 hours ago)

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍  (2 hours ago)

മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്കെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്....  (2 hours ago)

കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ...  (3 hours ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് ചെന്നൈയിലെത്തും    (3 hours ago)

Malayali Vartha Recommends