Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

സിനിമയുടെ റിലീസിന് മുമ്പ് അഭിനേത്രിയുടെ പേര് പുറത്തുവിടില്ലെന്ന അണിയറ പ്രവർത്തകരുടെ വാശി പാളിപ്പോയോ... ജൂലി2 നഗ്മയുടെ ജീവിതമോ ?

24 NOVEMBER 2017 09:06 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജൂലി2. റായ് ലക്ഷ്മിയാണ് ചിത്രത്തിലെ പ്രധാന താരം. ചിത്രത്തിന്റെ ടീസറും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. തൊണ്ണൂറുകളില്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്ന അഭിനേത്രിയുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയതെന്ന് നിര്‍മ്മാതാക്കളിലൊരാളായ പഹ്ലജ് നിഹലാനി പറയുന്നു.

ജൂലി 2 യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്ന് പറയുന്നതിനിടയിലും ആരുടെ ജീവിതമാണ് ചിത്രം പറയുന്നതെന്നതിനെക്കുറിച്ച്, നടിയുടെ പേര് വെളിപ്പെടുത്താന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായിരുന്നില്ല. ആരാണ് അഭിനേത്രിയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുന്നതിനിടയിലാണ് ഇക്കാര്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

സിനിമയുടെ റിലീസിന് മുന്‍പ് അഭിനേത്രിയുടെ പേര് പുറത്തുവിടില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. നിയമപരമായ തടസ്സം കാരണമാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ നടി ആരാണെന്നതിനെക്കുറിച്ചുള്ള ക്ലൂ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. ബോളിവുഡ് സിനിമയിലെ ഖാന്‍ ത്രയങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അവരിലൊരാള്‍ക്കൊപ്പമാണ് ആ നടി തുടക്കം കുറിച്ചത്. എന്നാല്‍ തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് അവര്‍ ശ്രദ്ധിക്കപ്പെട്ടത്.

സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് റായി ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രം ഏത് താരത്തിന്റെതാണെന്ന് കൃത്യമായി മനസ്സിലാവും. അതിനു മുന്‍പ് താരത്തിന്റെ പേര് പുറത്തുവിടാന്‍ ഉദ്ദേശിക്കുന്നിലെന്നും നിഹലാനി പറയുന്നു. തന്റെ കഥാപാത്രവും ആ താരത്തിന്റെ ജീവിതവുമായുള്ള ബന്ധത്തെക്കുറിച്ച് തനിക്കും അറിയാമെന്ന് റായി ലക്ഷ്മി പറയുന്നു. ആ നടിയുടെ ജീവിതവുമായുള്ള സാമ്യത്തെ താന്‍ തള്ളിക്കളയുന്നില്ലെന്നും അവര്‍ പറയുന്നു. റായി ലക്ഷ്മിയും താരത്തിന്റെ പേര് പുറത്തുവിടാന്‍ തയ്യാറല്ല.

ആ നടി നഗ്മയാണോയെന്ന സംവും ആരാധകര്‍ ഉയര്‍ത്തിയിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ നായകനായെത്തിയ ബാഗിയിലൂടെയാണ് താരം സിനിമയില്‍ തുടക്കം കുറിച്ചത്. തമിഴിലും തെലുങ്കിലുമായി ശ്രദ്ധിക്കപ്പെട്ട നിരവധി കഥാപാത്രത്തെ അഴതരിപ്പിക്കാനുള്ള അവസരവും നഗ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.നഗ്മയും ശരത് കുമാറും തമ്മിലുള്ള പ്രണയവും ശരതിന്റെ ഭാര്യ വിവാഹ മോചനം നേടിയതുമൊക്കെ നേരത്തെ തന്നെ വാര്‍ത്തകളിലിടം നേടിയിരുന്നു. ഏറെത്താമസിയാതെ നഗ്മ ആ ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും പിന്നീട് രവി കിഷനുമായി പ്രണയത്തിലായി. പിന്നീട് ബോജ്പുരി സിനിമകളിലും താരം അഭിനയിച്ചിരുന്നു. നഗ്മയുടെ സ്വകാര്യ ജീവിതത്തിലെ വിവാദങ്ങള്‍ പരസ്യമായിരുന്നു.

നഗ്മയുടെ ജീവിതമാണോ ജൂലി 2 എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. ഇത്തരമൊരു കാര്യത്തെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്നും ആദ്യമായാണ് ഈ വാര്‍ത്ത അറിയുന്നതെന്നുമായിരുന്നു താരം പറഞ്ഞത്. ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം പ്രതികരിച്ചത്. സിനിമ വിജയിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമായാവാം ഇത്തരത്തിലൊരു പ്രചാരണമെന്നും താരം പറയുന്നു. ജൂലി2 നെക്കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ വേണ്ടിയാവാം ഇങ്ങനെ ചെയ്യുന്നത്.

സിനിമ കാണാതെ ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് നഗ്മ പറയുന്നു. ഇത്തരമൊരു വിവാദം ഉയര്‍ന്നുവന്ന അവസരത്തില്‍ താന്‍ തീര്‍ച്ചയായും ഈ സിനിമ കാണുമെന്നും താരം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (14 minutes ago)

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും  (23 minutes ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (24 minutes ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (56 minutes ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (1 hour ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (1 hour ago)

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..  (1 hour ago)

കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ...  (2 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (2 hours ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (2 hours ago)

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍  (2 hours ago)

മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്കെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്....  (2 hours ago)

കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ...  (3 hours ago)

Malayali Vartha Recommends