തെന്നിന്ത്യൻ താര സുന്ദരി നമിത വിവാഹിതയായി

തെന്നിന്ത്യന്‍ താരം നമിത വിവാഹിതയായി. സുഹൃത്ത് വീര്‍ ആണ് നമിതയുടെ വരന്‍. താരം തന്നെയാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവയ്ച്ചത്. സുഹൃത്ത് റെയ്സയുടെ ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് നമിത വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. തിരുപ്പതിയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചെന്നൈയില്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കും.
നമിതയുടെ വിവാഹത്തെ സംബന്ധിച്ച് നേരത്തേ ഒരുപാട് പ്രചരണങ്ങളുണ്ടായിരുന്നു. തെന്നിന്ത്യന്‍ നടന്‍ ശരത് ബാബുവിനെ നമിത വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെ നമിതയും ശരത് ബാബുവും ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
തമിഴ്, തെലുങ്ക്, മലയാളം, കന്നട സിനിമകളില്‍ വേഷമിട്ട നമിതയ്ക്ക് വലിയൊരു തെന്നിന്ത്യയൊട്ടാകെ ഓരു വലിയ ആരാധക സമൂഹമുണ്ട്. കുറേ നാള്‍ സിനിമയില്‍ നിന്ന് വിട്ടു നിന്ന നമിത മലയാള സിനിമയായ പുലിമുരുകനിലൂടെയാണ് തിരിച്ചുവരവു നടത്തിയത്.







https://www.facebook.com/Malayalivartha


























