മോദിയുടെ നേർക്ക് ചെരുപ്പെറിയുന്നവർക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്ത് സംവിധായകൻ

നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ ചെരിപ്പെറിയുന്നവർക്കു പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു സിനിമ സംവിധായകൻ. സംവിധായകൻ രാം സുബ്രഹ്മണ്യനാണ് ഇത്തരത്തിലൊരു ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് സംവിധായകൻ വാഗ്ദാനം ചെയ്തിരിക്കുന്നത്.
തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
രാം സുബ്രഹ്മണ്യൻ ട്വിറ്ററിൽ കുറിച്ചതിങ്ങനെ;
'പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെരിപ്പോ ഷൂവോ എറിയുന്നവർക്ക് ഞാൻ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നു. പുതിയ ഇന്ത്യൻ സംസ്കാരത്തിലേക്കു സ്വാഗതം'.
സഞ്ജയ് ലീല ബൻസാലിയുടെ ചിത്രം പദ്മാവതിക്കെതിരെ നടക്കുന്ന തീവ്ര വലതുപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് രാം സുബ്രഹ്മണ്യന്റെ പരാമർശം. നേരത്തെ പത്മാവതിയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ദീപിക പദുക്കോണിന്റെ തലയറുക്കുന്നവർക്ക് 10 കോടി രൂപ പ്രഖ്യാപിച്ച് ഹരിയാന ബിജെപി നേതാവ് സുരജ് പാൽ രംഗത്തെത്തിയിരുന്നു. ഇതിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ പ്രസ്താവനയിൽനിന്നു പിന്നോട്ടുപോകാൻ ഇയ്യാൾ തയ്യാറായിരുന്നില്ല.
https://www.facebook.com/Malayalivartha


























