വിവാഹം കഴിഞ്ഞുള്ള ആദ്യ പിറന്നാൾ നവവധു സാമന്തയ്ക്കൊപ്പം ആഘോഷിച്ച് നാഗചൈതന്യ

നടൻ നാഗചൈതന്യയും തെന്നിന്ത്യൻ സുന്ദരി സാമന്തയും ഏറെനാളത്തെ പ്രണയത്തിനുശേഷം വിവാഹിതരായിട്ട് അധികനാളായില്ല. നാഗചൈതന്യ- സാമന്ത ജോഡികളുടെ വിവാഹവും ഹണിമൂണുമൊക്കെ സമൂഹമാധ്യങ്ങളിൽ ചർച്ചചെയ്യപ്പെട്ടതാണ്.
ഇന്നലെ നടൻ നാഗചൈതന്യയുടെ പിറന്നാളായിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞുള്ള ആദ്യ പിറന്നാൾ. പൊന്റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ലൊക്കേഷനില്‍ തിരക്കിലായിട്ടും സാമന്ത ഭർത്താവിന്റെ പിറന്നാളാഘോഷിക്കാൻ ഓടിയെത്തി.
ഇരുവരും ചേർന്നാണ് പിറന്നാൾ ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങള്‍ സാമന്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഒട്ടേറെ പ്രമുഖ താരങ്ങള്‍ നാഗചൈതന്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയും ചെയ്തിരുന്നു.




https://www.facebook.com/Malayalivartha


























