അഭിമുഖം വളച്ചൊടിച്ച ചാനലിനെതിരെ മീര വാസുദേവ്

ചിത്രത്തിലെ ഏറ്റവും സെന്‍സിറ്റീവായ രംഗങ്ങള്‍ പബ്ലിസിറ്റിക്കുവേണ്ടി ദുരുപയോഗം ചെയ്തതായി മീരാ വാസുദേവ്. വിവാഹമോചനത്തിനു ശേഷം സിനിമയിലേയ്ക്കുള്ള തിരിച്ചുവരവിനു ഒരുങ്ങുകയാണു മീര വാസുദേവ്്. ഇതിനിടയില്‍ ഒരു പ്രമുഖ ചാനലിന് ഇവര്‍ നല്കിയ അഭിമുഖത്തിനെതിരെ താരം തന്നെ രംഗത്തു വന്നിരിക്കുകയാണ്. അഭിമുഖത്തില്‍ കാണിക്കുന്നത് പോലെ എന്റെ മുന്നില്‍ ആ ക്ലിപ്പ് പ്ലേ ചെയ്തിരുന്നില്ല. തനിക്കൊരു ചെറിയ കുഞ്ഞ് ഉണ്ട് എന്നു പോലും ഓര്‍ക്കാതെ അവര്‍ അഭിമുഖം വളച്ചൊടിച്ചു എന്നു മീര പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മീര ഇതു പറഞ്ഞത്.
മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
എന്റെ സിനിമാജീവിതത്തിലെ മറക്കാനാവാത്ത ചിത്രമാണ് മോഹന്‍ലാലിനൊപ്പമുള്ള തന്മാത്ര. ചിത്രത്തിലെ ഏറ്റവും സെന്‍സിറ്റീവായ രംഗങ്ങള്‍ പബ്ലിസിറ്റിക്കുവേണ്ടി ദുരുപയോഗം ചെയ്തു. അഭിമുഖത്തില്‍ കാണിക്കുന്നത് പോലെ എന്റെ മുന്നില്‍ ആ ക്ലിപ്പ് പ്ലേ ചെയ്തിരുന്നില്ല. ഞാന്‍ പറഞ്ഞ പലവാചകങ്ങളും വളച്ചൊടിച്ചു. ഈ രംഗങ്ങള്‍ ഷോ ചെയ്യുമ്പോള്‍ തന്നെ കാണിച്ചിട്ടില്ല. പക്ഷേ അഭിമുഖത്തിന് നല്ല ശ്രദ്ധ കിട്ടുന്നതിനായി ഈ രംഗങ്ങള്‍ പ്രത്യേകമായി ചേര്‍ത്താണ് ടെലികാസ്റ്റ് ചെയ്തത്. താന്‍ പറഞ്ഞ പലകാര്യങ്ങളും ദുര്‍വ്യാഖാനം ചെയ്തും തെറ്റിദ്ധരിപ്പിച്ചുമാണ് സമൂഹ മാധ്യമത്തില്‍ ഈ ഷോയുടെ ക്ലിപ്പിങുകള് നല്കിയിരിക്കുന്നതു പോലും.
എന്നാല്‍ താന്‍ മനസുകൊണ്ട് ശക്തയാണ്. നല്ല ആത്മവിശ്വാസവുമുണ്ട്. നമ്മളോട് ഒരാള്‍ മോശമായി പെരുമാറിയാല്‍ നമ്മളെയല്ല അത് ദോഷകരമായി ബാധിക്കുന്നത്. അവരുടെ വ്യക്തിത്വത്തെയാണ്. പ്രഫഷണലിസത്തെ മാനിക്കാതെയാണ് അഭിമുഖം ടെലികാസ്റ്റ് ചെയ്തത്. താന്‍ കരുത്തുറ്റൊരു സ്ത്രീയാണ്. ആത്മവിശ്വാസമുള്ള സ്ത്രീ. യുക്തിയും ബുദ്ധിയും ഒരാളെ പിന്തുണയ്ക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ക്കും മാത്രമേ താന്‍ പറഞ്ഞതെന്താണെന്ന് വ്യക്തമായി മനസിലാക്കാന്‍ സാധിക്കൂ എന്നാണ് വിശ്വസിക്കുന്നത്. മീര എഴുതി.
താന്‍ ഷോ തുടങ്ങുന്നതിനു മുന്‍പേ പറഞ്ഞതായിരുന്നു തനിക്കൊരു ചെറിയ മകളുണ്ടെന്ന്. അവള് ഈ ഷോ കണ്ട് തന്നെ മാത്രമല്ല, തന്റെ അമ്മയെ എങ്ങനെയാണ് അഭിമുഖത്തിലെ ചോദ്യകര്‍ത്താവ് നേരിട്ടതെന്നും വിലയിരുത്തുമെന്നും. എന്തായാലും ഒരു സ്ത്രീയെ കുറിച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുമ്പോഴോ അവരെ അപമാനിക്കുന്ന തരത്തില്‍ സംസരിക്കുമ്പോഴോ ആ സ്ത്രീയെ മാത്രമല്ല, മൊത്തം സ്ത്രീ സമൂഹത്തെയാണ് അധിക്ഷേപിക്കുന്നത്.
നിങ്ങളുടെ അമ്മയും ഭാര്യയും സഹോദരിയും അടങ്ങുന്ന സമൂഹത്തെ. സിനിമാ മേഖലയിലെ ആളുകളെ താഴ്ത്തിക്കെട്ടുന്ന ഇത്തരം കാര്യങ്ങള്‍ കണ്ട് ത്രില്‍ അടിച്ചിരിക്കുന്ന എല്ലാവരോടും ഹൃദയത്തില്‍ തൊട്ട് മാപ്പ് നല്‍കിയും അവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും പിന്തുണവര്ക്കു നന്ദിയും പറഞ്ഞാണ് മീര കുറിപ്പ് അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha


























