അത് എനിക്ക് അത്ര എളുപ്പമായിരുന്നില്ല; വലിയ വെല്ലുവിളിയായിരുന്നു; നിവിൻ പോളി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് നിവിൻ പോളി. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ തിളങ്ങിയ നിവിൻ തമിഴിൽ അങ്ങേറ്റം കുറിയ്ക്കുന്ന ചിത്രമാണ് റിച്ചി. ഈ ചിത്രത്തിനായി നിവിൻ ആരാധകർ കാത്തിരിക്കുകയാണ്.
കന്നഡയിലെ ഹിറ്റ് ചിത്രമായ രക്ഷിത് ഷെട്ടിയുടെ ഉലിഡവരു കഡാന്തെയുടെ റീമേക്കാണ് ഈ ചിത്രം. ചിത്രത്തില്‍ ഒരു റൗഡിയുടെ വേഷത്തിലാണ് നിവിൻ എത്തുന്നത്. അതുകൊണ്ട് തന്നെ ആരാധകരെപ്പോലെ നിവിനും വലിയ ആവേശത്തിലും പ്രതീക്ഷയിലുമാണ്. എന്നാല്‍, തമിഴിലെ അരങ്ങേറ്റം അത്ര എളുപ്പമായിരുന്നില്ലെന്നാണ് നിവിൻ പറയുന്നത്. ചിത്രം തമിഴില്‍ എടുക്കുന്നത് വലിയ വെല്ലുവിളിയായിരുന്നത്രെ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിവിൻ തന്റെ തമിഴ് ചിത്രത്തിന്റെ വിശേഷങ്ങൾ പറഞ്ഞത്.
'ഇത് മലയാളത്തിലായിരുന്നെങ്കിലും അനായാസം തന്നെ അഭിനയിച്ച് തകര്‍ക്കുമായിരുന്നു ഞാന്‍. ഞാന്‍ എപ്പോഴും സംവിധായകന് ഗൗതമിനോട് ചോദിക്കാറുണ്ടായിരുന്നു ഈ ചിത്രം നമുക്ക് മലയാളത്തില്‍ ചെയ്യാമോ എന്ന്. പ്രേക്ഷകരുടെ ആസ്വാദനത്തിന് ഭാഷ ഒരു തടസ്സമാകരുതെന്നുണ്ടായിരുന്നു എനിക്ക്. എങ്കിലും ഞങ്ങള്‍ക്ക് അത് നന്നായി ചെയ്യാനായി എന്നാണ് എന്റെ വിശ്വാസം'- നിവിൻ പറഞ്ഞു.
കന്നഡ ചിത്രം കണ്ടപ്പോള്‍ തന്നെ അതിലെ കഥാപാത്രത്തെ ഇഷ്ടമായി. ഇതുപോലൊരു കഥാപാത്രത്തെ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. നെഗറ്റീവ് ഷേഡുള്ള ഒരു റൗഡിയാണ് അതിലെ നായകന്. സങ്കീര്‍ണമായൊരു കഥാപാത്രമാണത്. അത് മെച്ചപ്പെടുത്താനുള്ള ഒരുപാട് സാധ്യതയും തിരക്കഥയില്‍ ഉണ്ടായിരുന്നു. സിനിമയെക്കുറിച്ച് വലിയ ആശങ്കയൊന്നുമില്ല.
അതിന്റെ ചിത്രീകരണത്തില്‍ പൂര്‍ണ സംതൃപ്തിയുണ്ട്. നല്ല രീതിയിലാണ് അത് പുറത്തുവന്നിരിക്കുന്നത്. എന്താടാ ഇത് പൊട്ടപ്പടം എന്ന് ആരും പറയില്ലെന്ന് എനിക്കുറപ്പുണ്ട്. എന്നാല്‍, ഈ സിനിമ എത്ര മാത്രം വിജയമായിരിക്കുമെന്ന് എനിക്ക് പറയാന്‍ പറ്റില്ല- നിവിൻ പറഞ്ഞു.
https://www.facebook.com/Malayalivartha


























