വിവാദങ്ങള്‍ക്കു മറുപടിയായി ദീപിക പദുക്കോണ്‍... അമ്പരന്ന് ആരാധകര്‍

ദീപിക പദുക്കോണിന്റെ പുതിയ ഫോട്ടോഷൂട്ട് ആരാധകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. പദ്മാവതി റിലിസിങ് വിവാദം രാജ്യം മുഴുവന്‍ ചൂടു പിടിച്ചിരിക്കുമ്പോഴാണ് അതിലും ഹോട്ടായി ദീപികയുടെ ഫോട്ടോഷൂട്ട്. രജപുത്ര രാഞ്ജിയായ പത്മിനിയുടെയും ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയുടേയും കഥ പറയുന്ന ചിത്രം വിവിധ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നു വിവാദത്തിലായിരിക്കുകയാണ്.
ഇതിനിടയില്‍ ശ്രീലങ്കയുടെ പ്രകൃതി സൗന്ദര്യത്തെ കൂട്ടുപിടിച്ചു ദീപികയുടെ ചൂടന്‍ ഫോട്ടോഷൂട്ട് വൈറലാകുകയാണ്. ഫിലിം ഫെയറിനു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. എറിക്കോസ് ആന്‍ഡ്രുവിന്റെ ക്യാമറയില്‍ ദീപിക അതീവ സുന്ദരിയാണ്. ഷലീന നതാലിയയാണു സ്‌റ്റൈലിസ്റ്റ്.
https://www.facebook.com/Malayalivartha






















