തങ്ങളെ ഉപയോഗിച്ച് ചാനലുകള്‍ പണം ഉണ്ടാക്കുകയാണെന്ന് ചില താരങ്ങള്‍ വിശ്വസിക്കുന്നു

തിരക്കഥാ ചര്‍ച്ചയിലോ, ഷൂട്ടിംഗ് സെറ്റിലോ കാണിക്കാത്ത ശുഷ്‌കാന്തിയും പരിശ്രമവുമാണ് സിനിമ റിലീസാകുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ അണിയറപ്രവര്‍ത്തകരും താരങ്ങളും കാട്ടിക്കൂട്ടുന്നത്. സിനിമ ഇതുവരെ കാണാത്ത രീതിയില്‍ ഉള്ളതാണെന്നും കലാമൂല്യം നിറഞ്ഞ് തുളുമ്പുകയാണെന്നും കാണാതിരുന്നാല്‍ നഷ്ടമാണെന്നും കുടുംബസമേതം കാണണെന്നുമാണ് ചാനലുകളില്‍ ഇരുന്ന് ആഹ്വാനം ചെയ്യുന്നത്. അടുത്തിടെ പൃഥ്വിരാജ് ഒരു സിനിമ റിലീസാകും മുമ്പ് 100 വട്ടം കണ്ടാലും ബോറടിക്കില്ലെന്ന് പറഞ്ഞ പടം എട്ടുനിലയില്‍ പൊട്ടുകയാണുണ്ടായത്. അതുകൊണ്ട് ഇവരുടെയൊന്നും വാചകക്കസര്‍ത്തില്‍ പ്രേക്ഷകര്‍ വീഴില്ല.
സിനിമാ പ്രമോഷന്‍ പരിപാടികള്‍ ചാനലുകള്‍ക്ക് പണച്ചെലവും ബുദ്ധിമുട്ടും ഇല്ലാതെ ലഭിക്കുന്നതാണ്. അതിലൂടെ സിനിമാക്കാര്‍ക്ക് സ്വപ്‌നത്തില്‍ പോലും ലഭിക്കാത്ത പബഌസിറ്റിയും ലഭിക്കുന്നു. ഇതൊക്കെ വിശ്വസിച്ച് ചെറിയൊരു വിഭാഗം പ്രേക്ഷകര്‍ തിയേറ്ററിലെത്തുകയും നിരാശരായി മടങ്ങുകയും ചെയ്യുന്നു. സിനിമാക്കാരും ചാനലുകളും തമ്മിലുള്ള രഹസ്യ അജണ്ടായായിരുന്നു ഇത്. എന്നാല്‍ കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ നടന്‍ ദിലീപ് അറസ്റ്റിലാവുകയും ചെയ്തതോടെ ചാനലുകള്‍ സിനിമാക്കാര്‍ക്കെതിരെ വ്യാപകമായ രീതിയില്‍ മോശം വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇതോടെ ചാനല്‍ ബഹിഷ്‌ക്കരണത്തിന് നീക്കം തുടങ്ങി. അത് വിജയിച്ചില്ല പൃഥ്വിരാജ് ഉള്‍പ്പെടെ പലരും ചാനല്‍ പ്രമോഷനില്‍ പങ്കെടുത്തു.
ഇതോടെ പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് താരങ്ങള്‍. മുന്‍ നിരതാരങ്ങളില്‍ പലരും ചാനല്‍ പരിപാടികള്‍ക്ക് പങ്കെടുക്കണമെങ്കില്‍ അതിന് മുമ്പ് സ്‌പെഷ്യല്‍ ഗിഫ്റ്റ് കൊടുക്കണം. സിനിമയില്‍ നിന്ന് വാങ്ങുന്നത പ്രതിഫലത്തിന് പുറമേയുള്ള കാശാണിത്. സൂപ്പര്‍താരങ്ങളും ചില യുവതാരങ്ങളും ചാനലുകള്‍ക്ക് എന്തോ ഉപകാരം ചെയ്യുന്ന മട്ടിലാണ് ചാനല്‍ പ്രമോഷന് പങ്കെടുക്കുന്നത്. തങ്ങളെ ഉപയോഗിച്ച് ചാനലുകള്‍ പണം വാരുകയാണെന്നാണ് താരങ്ങളുടെ ആക്ഷേപം. മാത്രമല്ല ഓണത്തിന് ഇറങ്ങിയ സിനിമകള്‍ മോശമായതിനാല്‍ ചാനലുകളെല്ലാം മോശം റിപ്പോര്‍ട്ട് കൊടുക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























