ജൂലി 2 കാണാന്‍ കുടുംബ പ്രേക്ഷകര്‍ ഉണ്ടാകുമോ? റായ് ലക്ഷ്മി പറയുന്നു

റായ് ലക്ഷ്മിയുടെ ബോളിവുഡ് ചിത്രം 'ജൂലി 2' ആളുകള്‍ ജൂലി 2 കാണാന്‍ മടികാണിക്കുകയാണെന്നാണ് താരം പറയുന്നത്. നവംബര്‍ 24 നായിരുന്നു സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്. സിനിമ കാണാന്‍ ആളുകള്‍ കയറാന്‍ മടിക്കുന്നതിന്റെ കാരണമെന്താണെന്ന് നടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ആളുകള്‍ ജൂലി 2 കാണാന്‍ മടികാണിക്കുകയാണെന്നാണ് ജൂലി 2 നായികയ്ക്ക് പറയാനുള്ളത്.
അതിന് കാരണം സിനിമ ഒരു അശ്ശീല ചിത്രമാണെന്നുള്ള മുന്‍ധാരണയാണെന്നാണ് നടി പറയുന്നത്. ഇക്കാര്യത്തിലാണ് ലക്ഷ്മി അസ്വസ്ഥതയായിരിക്കുന്നത്. ചിത്രത്തില്‍ വേറിട്ട കഥാപാത്രമാണ് ലക്ഷ്മിയുടെത്. ദീപക് ശിവദാസാനി സംവിധാനം ചെയ്ത 2006 ല്‍ വന്‍ഹിറ്റായി മാറിയ ജൂലി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ജൂലി2. 1990കള്‍ക്കും 2000 ത്തിനുമിടയില്‍ ജീവിച്ച ഒരു അഭിനേത്രിയുടെ കഥയാണ് ജൂലി 2!.
നിയമ നടപടികള്‍ ഒഴിവാക്കാനാണ് അഭിനേത്രിയുടെ പേര് വെളിപ്പെടുത്താതെന്ന് ജൂലിയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ബോളിവുഡില്‍ അല്ല തമിഴിലും തെലുങ്കിലും തിളങ്ങിയ നടിയുടെ അരങ്ങേറ്റം ബോളിവുഡിനെ ഇളക്കി മറിച്ച ഒരു നടന്റെ നായികയായിട്ടായിരുന്നുവെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























