ദേ പുട്ട് തുറക്കാൻ ദിലീപ് ദുബായിലേക്ക് പോകുമ്പോൾ കാവൂട്ടി കൂടെ ഉണ്ടാകുമോ? ദുബായിലെ കരാമയില്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് ആരംഭിക്കുന്ന ദേ പുട്ട് റെസ്‌റ്റോറന്റ് ഉദ്‌ഘാടനത്തിനായി ദിലീപും സംഘവും ഇന്ന് ദുബായിലെത്തും

ദുബായിലെ കരാമയില്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് ആരംഭിക്കുന്ന ദേ പുട്ട് റെസ്‌റ്റോറന്റ് ഉദ്‌ഘാടനത്തിനായി ദിലീപും സംഘവും ഇന്ന് ദുബായിലെത്തും. നാളെയാണു പരിപാടി. ദിലീപിനൊപ്പം ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ദിലീപ് ഇന്നലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റി. ഹൈക്കോടതി ഉപാധികളോടെയാണു ദിലീപിന് വിദേശത്തു പോകാന്‍ അനുമതി നല്‍കിയത്. ആറ് ദിവസത്തേക്കാണു പാസ്‌പോര്‍ട്ട് അനുവദിച്ചത്.
കാവ്യാ മാധവന്‍ ഗര്‍ഭിണിയാണെന്നു കുടുംബസുഹൃത്തുക്കള്‍ സൂചന നല്‍കി. ഈ സാഹചര്യത്തില്‍ വിമാനയാത്ര ഒഴിവാക്കാനും സാധ്യതയുണ്ട്. നാദിര്‍ഷയുടെ ഉമ്മയാണു ദേ പുട്ട് ഉദ്‌ഘാടനം ചെയ്യുന്നത്. ദേ പുട്ട് കൊച്ചിയില്‍ ആരംഭിച്ചപ്പോള്‍ ഉദ്‌ഘാടനം ചെയ്‌തതും നാദിര്‍ഷയുടെ ഉമ്മയായിരുന്നു.
https://www.facebook.com/Malayalivartha


























