ഐറ്റം ഡാൻസ് ചെയ്യാൻ വരെ തയാറായി...എന്നിട്ടും...

താരസുന്ദരി ഹൻസിക മോട്‌വാനി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലാണ്. ഇതിൽ നായകനായി അഭിനയിച്ചത് അല്ലു അർജുൻ ആണ്. പിന്നീട് ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ച ഹൻസിക ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂർ എന്ന ചിത്രത്തിലാണ്. ഹിറ്റുകളുടെ തോഴിയായിരുന്നിട്ടും തെന്നിന്ത്യൻ സിനിമകളിൽ മികച്ച അവസരം താരത്തെ തേടി എത്താത്തതു പ്രണയം കാരണമാണെന്നും ഒരു സംസാരമുണ്ട്.
നടൻ ജയം രവിയും ഹൻസികയും തമ്മിലുള്ള പ്രണയം കോളിവുഡിലെ പരസ്യമായ രഹസ്യമാണ്. ഈ ബന്ധത്തിൽ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കാൻ ജയം രവിയുടെ അച്ഛനും സഹോദരനും ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേത്തുടർന്നാണ് നായികയായ ഹൻസിക പിന്തള്ളപ്പെടാൻ തുടങ്ങിയതത്രേ. പ്രഭുദേവ സംവിധാനം ചെയ്ത എങ്കേയും കാതൽ എന്ന ചിത്രത്തിലാണ് ജയം രവിയും ഹൻസികയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ആ സിനിമ പൂർത്തിയായതോടെ വിവാഹം വരെയെത്തിയ പ്രഭുദേവ നയൻതാര ബന്ധം തകർന്നു.
ആ സമയത്ത് സംവിധായകനെയും നായികയെയും ചേർത്ത് ഗോസിപ്പ് വന്നെങ്കിലും പ്രഭുദേവ മൂത്ത സഹോദരനെപ്പോലെയാണെന്ന് ഹൻസിക തുറന്നു പറഞ്ഞു. ഇതിനു ശേഷമാണ് നായകനുമായി പ്രണയം തുടങ്ങിയോയെന്ന് ഗോസിപ്പുകൾ വന്നത്. ലക്ഷ്മൺ സംവിധാനം ചെയ്ത ബോഗൻ എന്ന സിനിമയിലേക്ക് ഏറെ എതിർപ്പുകൾക്കിടയിലും നായികയായി ഹൻസികയെത്തന്നെ നിശ്ചയിക്കാൻ ജയം രവി തീരുമാനിച്ചതോടെ പ്രണയവാർത്തകൾക്ക് ശക്തിയേറുകയായിരുന്നു. ഈ ബന്ധത്തെച്ചൊല്ലി ഭാര്യ ആർതിയുമായി ജയം രവി എന്നും വഴക്കാണെന്നും തമിഴ് മാധ്യമങ്ങൾ എഴുതി. രവിയുടെ ബാല്യകാല സുഹൃത്തു കൂടിയാണ് ആർതി.
സിങ്കം 2ൽ ഒട്ടും പ്രാധാന്യമില്ലാത്ത വേഷത്തിൽ അഭിനയിക്കാൻ ഹൻസിക തയാറായതും അവസരങ്ങൾ കുറഞ്ഞതിനെ തുടർന്നാണ്. ചിന്ന ഖുശ്ബു എന്ന് വിളിപ്പേരുള്ള ഹൻസിക ഇതിനിടയിൽ മുംബയിലേക്ക് മടങ്ങി. സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നു എന്ന് പറഞ്ഞു. മടങ്ങിയെത്തിയത് മെലിഞ്ഞ് സുന്ദരിയായാണ്.

ഐറ്റം ഡാൻസ് ചെയ്യാൻ വരെ തയാറായിട്ടും താരത്തിന് അവസരങ്ങളില്ല. പ്രഭുദേവയ്ക്കൊപ്പം ഗുലേ ബകാവലി എന്ന ചിത്രം മാത്രമാണ് ഹൻസികയ്ക്ക് കരാറായിട്ടുള്ളത്. വില്ലൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളത്തിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു.


https://www.facebook.com/Malayalivartha


























