കിംഗ് ഖാനിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ദീപിക പദുക്കോണ്‍; കണ്ണീര് തുടച്ച് ഷാരൂഖാൻ
കിംഗ് ഖാന് ഷാരൂഖിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ദീപിക പദുക്കോണ്‍. ബാത്തെയ്ന്‍ വിത്ത് ബാദ്ഷ എന്ന പ്രത്യേക പരിപാടിയിലാണ് സംഭവം. പരിപാടിയില്‍ ദീപികയുടെ മാതാവ് ഉജ്ജല പദുക്കോണ്‍ അയച്ച കത്ത് ഷാരൂഖ് വായിച്ചതോടെയാണ് ദീപിക പൊട്ടിക്കരഞ്ഞത്.
ജീവിതത്തില്‍ തന്റെ മകള്‍ നേടിയ വിജയത്തെ അഭിനന്ദിച്ച് തുടങ്ങുന്ന കത്തില്‍ വ്യക്തിപരമായതും തൊഴില്പരമായതും എന്തെന്ന് വേര്‍തിരിച്ചറിയാനുള്ള തിരിച്ചറിവ് തന്റെ മകള്‍ക്ക് ലഭിച്ചതില്‍ അഭിമാനിക്കുന്നുണ്ടെന്നും എഴുതിയിട്ടുണ്ട്. ഇത് വായിച്ചതോടെയാണ് ദീപിക കരഞ്ഞത്. ശേഷം ദീപികയുടെ കണ്ണീര് ഷാരൂഖ് തുടച്ചു നല്‍കുകയും ചെയ്തു. ദീപികയുടെ ഫാന്‍ ക്ലബ്ബ് പേജില്‍ വന്ന വീഡിയോ വൈറലാവുകയാണ്.
https://www.facebook.com/Malayalivartha