വിവാഹം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടതേ ഉള്ളു...വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തന്റെ കുടുംബം തകർക്കാൻ ശ്രമിക്കുകയാണെന്ന് നടി ജ്യോതി കൃഷ്ണ
വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തന്റെ കുടുംബം തകർക്കാൻ ആരൊക്കെയോ ശ്രമിക്കുകയാണെന്ന് നടി ജ്യോതി കൃഷ്ണ. ഇക്കഴിഞ്ഞ നവംബര്‍ 19നായിരുന്നു ജ്യോതി കൃഷ്ണയുടെ വിവാഹം. ഇതാദ്യമായല്ല, ദിലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടിയിലെ നായികയായിരുന്ന ജ്യോതി കൃഷ്ണ സൈബര്‍ ആക്രമണത്തിന് വിധേയയാവുന്നത്. നേരത്തെ ജ്യോതിയുടെ ഒരു മോര്‍ഫ് ചെയ്ത ചിത്രം വാട്സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഉണ്ടായത്.
അതിനുശേഷം നടന് ദിലീപിനെതിരെ പ്രസ്താവന നടത്തിയെന്ന പേരില്‍ യൂട്യൂബില്‍ ഒരു വാര്‍ത്ത പ്രചരിച്ചു. ഈ രണ്ട് സംഭവങ്ങള്‍ക്കുമെതിരെ രൂക്ഷമായി തന്നെ നടി പ്രതികരിച്ചിരുന്നു. ഇതിനുശേഷമാണ് ഇപ്പോള്‍ പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. നടി രാധികയുടെ സഹോദരന് അരുണ്‍ ആനന്ദരാജയെ വിവാഹം കഴിച്ച് ദുബായിയില്‍ എത്തിയപ്പോഴാണ് ഫെയ്സ്ബുക്കിലൂടെ വീണ്ടും വില്ലന്‍ തലപൊക്കിയിരിക്കുത്.
ശ്രീഭദ്ര എന്ന വ്യാജമെന്ന് തോന്നുന്ന അക്കൗണ്ടില്‍ നിന്ന് ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളെ തിരഞ്ഞുപിടിച്ച് തന്നെയും തന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് മോശപ്പെട്ട മേസ്സേജുകള്‍ അയക്കുകയാണ് ചെയ്യുന്നതെന്ന് ജ്യോതികൃഷ്ണ വീഡിയോയില്‍ കുറ്റപ്പെടുത്തി. തന്നെയും ഭര്‍ത്താവിനെയും ബ്ലോക്ക് ചെയ്താണ് മറ്റുള്ളവര്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നത്. നിങ്ങളല്ലാതെ ഈ കല്ല്യാണം നടത്തുമോ എന്നൊക്കെയാണ് ചോദിക്കുന്നത്. ഇതാരാണ് ചെയ്യുന്നത് എന്നറിയില്ല. കുടുംബത്തിലുള്ളവരോ പുറത്തുള്ളവരോ ആണെന്നും അറിയില്ല.
കല്ല്യാണം കഴിഞ്ഞ ശേഷം ഇങ്ങനെ ചെയ്യുന്നത് വേറെ അസുഖമാണ്. ഇത് ചെയ്യുന്ന ചേട്ടന്റെയോ ചേച്ചിയുടെയോ ഉദ്ദേശം എന്താണെന്ന് അറിയില്ല. അതെന്തായാലും നടക്കില്ല. വിവാഹം കഴിച്ച ഒരു പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ശക്തി ഭര്‍ത്താവിന്റെ പിന്തുണയാണ്. ഇക്കാര്യത്തില്‍ എനിക്ക് ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ വീട്ടുകാരുടെയും പിന്തുണ ലഭിക്കുന്നുണ്ട്. മെസ്സേജ് അയക്കുന്നവരോട് പോയി ചാവാനാണ് അവര്‍ പറയുന്നത്. ചേട്ടാ, ചേച്ചി ഈ പണിയൊക്കെ നിര്‍ത്തിയിട്ട് വല്ല ജോലിയൊക്കെ ചെയ്ത്, മക്കളൊക്കെ ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടിയിട്ടോ കുടുംബത്തിനുവേണ്ടിയിട്ടോ എന്തെങ്കിലുമൊക്കെ ചെയ്തിട്ട് ജീവിക്കാന്‍ നോക്ക്.
ഒരു കാര്യവുമില്ലാതെ നല്ല രീതിയില്‍ ജീവിക്കാന്‍ പോവുന്ന, നല്ല രീതിയില്‍ ജീവിച്ചുപോരുന്ന ആളുകളുടെ കുടുംബത്തില്‍ കയറിയിട്ട് എന്തു കാര്യത്തിനാണ് ഇത് ഉണ്ടാക്കുന്നത്. നാളെ എന്റെ സുഹൃത്തുക്കള്‍ക്കോ ചുറ്റുമുള്ളവര്‍ക്കോ വരാവുന്ന ഒരു കാര്യമാണ്. ഇതെന്തായാലും നിര്‍ത്തുന്നത് നല്ലതായിരിക്കും. ഇതൊരു അപേക്ഷയാണ് ജ്യോതി കൃഷ്ണ പറയുന്നു.
https://www.facebook.com/Malayalivartha