ഗ്ലാമറസായി അനു ഇമ്മാനുവേൽ; തെലുങ്ക് ചിത്രത്തിന്റെ ട്രെയ്ലർ വൈറലാകുന്നു
അച്ഛൻ തങ്കച്ചൻ ഇമ്മാനുവൽ നിർമ്മിച്ച കമലിന്റെ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ജയറാമിന്റേയും സംവൃതയുടേയും മകളായി അഭിനയിച്ചാണ് അനു ഇമ്മാനുവൽ മലയാള സിനിമാലോകത്തേക്ക് കടന്നുവന്നത്. ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ അനു ഒൻപതാം തരം വിദ്യാർഥിനി ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അനു ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിൽ പോയി.
അമേരിക്കയിൽ നിന്നും തിരിച്ചു വന്ന ശേഷം 2016 ൽ റിലീസായ ആക്ഷൻ ഹീറോ ബിജുവിൽ നായികയായി അനു തിരിച്ചു വന്നു. പക്ഷേ ഇപ്പോള്‍ മലയാളത്തേക്കാള്‍ അനുവിന് തിരക്ക് തെലുങ്കിലാണ്. മലയാളത്തിൽ വെറും രണ്ടുസിനിമകൾ മാത്രം അഭിനയിച്ച അനുവിന് തെലുങ്കിലും തമിഴിലും ഇറങ്ങിയതും ഇറങ്ങാനുള്ളതുമായി കൈനിറയെ ചിത്രങ്ങളാണ്.
അനു അഭിനയിക്കുന്നത് മുൻനിര നടന്മാരോടൊപ്പമാണ്. പവന് കല്ല്യാണും അല്ലു അര്‍ജുനും വിശാലും ഇപ്പോള്‍ ഗോപിചന്ദുമുണ്ട്. ശരിക്കും ഒരു മുന്‍നിരക്കാരിയായി മാറിക്കഴിഞ്ഞു മലയാള സിനിമ ശ്രദ്ധിക്കാതെപ്പോയ അനു. ഇപ്പോഴിതാ തെലുങ്ക് സിനിമയിൽ അതീവ ഗ്ലാമറസായി നടി അനു ഇമ്മാനുവൽ. ചിത്രത്തിന്റെ ട്രെയിലറിലാണ് താരത്തിന്റെ ഗ്ലാമർ പ്രദർശനം ഉള്ളത്.
ജ്യോതി കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗോപി ചന്ദാണ് നായകൻ. റാഷി ഖന്ന, ജഗപതി ബാബു തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ ഗോപിചന്ദു മൊത്തുള്ള ലിപ് ലോക്ക് രംഗം ഷൂട്ടിംഗ് സമയത്തു തന്നെ വൈറലായി മാറിയിരുന്നു. ആക്ഷന്‍ പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ടീസറുകളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. മജ്നു എന്ന സിനിമയിലും ലിപ് ലോക്ക് ചുംബന രംഗം ഉണ്ടായിരുന്നു. തെലുങ്കിൽ വളരെയേറെ ഗ്ലാമറായാണ് താരം പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ടുകളും ടോളിവുഡിൽ വൈറലാവുകയാണ്.
https://www.facebook.com/Malayalivartha