ബോളിവുഡിലെ ഹോട്ട് താരദമ്പതികളായ സണ്ണി ലിയോണിന്റെയും ഡാനിയേല്‍ വെബ്ബറിന്റെയും പ്രണയകഥ ഇങ്ങനെ...

വിവാഹം കഴിഞ്ഞ് ആറുവർഷം പിന്നിടുമ്പോഴും സണ്ണി ലിയോണിന്റെയും ഡാനിയേല്‍ വെബ്ബറിന്റെയും പ്രണയം കൂടുതൽ ശക്തി പ്രാപിക്കുകയാണ്. ആരാധകർക്ക് ഏറെ പ്രിയമുള്ള താരദമ്പതികളാണ് ഇവർ.
ഈയടുത്ത് ഇൻസ്റാഗ്രാമിലൂടെ ഇരുവരുടെ ചിത്രം പങ്കുവച്ചപ്പോഴും പ്രശംസകളുമായി ആരാധകർ എത്തി. ക്യൂട്ട് കപ്പിൾസ് എന്നാണ് ഇവരെ ആരാധകർ വിളിച്ചത്. ഉറ്റ സുഹൃത്തിന്റെ കൂടെ ജീവിതം നയിക്കുന്നത് വിലമതിക്കാനാകാത്ത കാര്യമാണ് എന്നാണ് ഇരുവരുമൊന്നിച്ചുള്ള ഈ ചിത്രത്തിന് സണ്ണി അടിക്കുറിപ്പ് നൽകിയത്.
ശക്തവും ദൃഢവുമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താര ദമ്പതികൾ. സണ്ണി തന്റെ ജീവിതത്തിൽ വന്നതിനെക്കുറിച്ചും ഇരുവരുടെയും പ്രണയത്തെക്കുറിച്ചും വെബ്ബർ തുറന്നുപറഞ്ഞിരിക്കുകയാണ്. ഓരോ തവണ ഒരു ഡേറ്റിനായി സണ്ണിയെ സമീപിക്കുമ്പോഴും എന്തെങ്കിലും ഒരു കാരണം പറഞ്ഞ് ഇവര്‍ ഒഴിഞ്ഞു മാറുമായിരുന്നു. വെബ്ബര്‍ സ്ത്രീലമ്പടനാണ് എന്നായിരുന്നു സണ്ണിയുടെ കാഴ്ച്ചപ്പാട്.
അഭിമുഖത്തിന് തനിക്ക് ഒട്ടും താല്‍പ്പര്യം ഇല്ല എന്നു സണ്ണി വെബ്ബറുടെ മുഖത്തു നോക്കി പറഞ്ഞു. എന്നിട്ടും ഒട്ടും മടിക്കാതെ പിന്നാലെ നടന്ന വെബ്ബര്‍ക്ക് ഒരിക്കല്‍ സണ്ണി ഡേറ്റ് കൊടുത്തു. വെബ്ബറെ ഒഴിവാക്കാനായി, പറഞ്ഞ സമയത്തിനേക്കാള്‍ വളരെ വൈകിയാണു സണ്ണി എത്തിരുന്നത്. എന്നാല്‍ അപ്പോഴും ക്ഷമയോടെ വെബ്ബര്‍ സണ്ണിക്കായി കാത്തിരിപ്പുണ്ടാകും.

ഏറെ വൈകിയെത്തിയ സണ്ണിയെ ഒരുപാടു തമാശകള്‍ പറഞ്ഞു ചിരിപ്പിക്കും. ഒടുവില്‍ സണ്ണി ഡാനിയേലിന്റെ സ്വഭാവത്തില്‍ ആകൃഷ്ടയായി. എന്നിട്ടും സണ്ണി ഡാനിയേലിനെ നിരുത്സഹപ്പെടുത്തിക്കൊണ്ടിരുന്നു. ഇക്കാലമത്രയും ഒരു വിട്ടുവീഴ്ച്ചയും ഇല്ലാതെ ഡാനിയേല്‍ സണ്ണിയുടെ പിന്നാലെ നടക്കുകയായിരുന്നു. സണ്ണി പോകുന്നിടത്തെല്ലാം ചോക്ളേറ്റും റോസാപ്പുഷ്പ്പങ്ങളും വെബ്ബര്‍ അയച്ചു നല്‍കും. ഇതു വളരെ മനോഹരമായ അനുഭവമായിരുന്നു എന്നു സണ്ണി പറയുന്നു.

ഒടുവില്‍ ഒരു പൊതുസുഹൃത്തു വഴി വേഗസ്സില്‍ വച്ച് ഇരുവരും പ്രണയത്തിലായി. സണ്ണി കുട്ടികളെ പോലെ അന്തര്‍മുഖയും കുസൃതിക്കാരിയുമാണ് എന്നു വെബ്ബര്‍ പറയുന്നു. സണ്ണിയുടെ ചിരിയും പുഞ്ചിരിയും താന്‍ ഏറെ ഇഷ്ട്ടപ്പെടുന്നു എന്നും വെബ്ബര്‍ പറഞ്ഞു. വെബ്ബര്‍ മികച്ച പിന്തുണയും സംരക്ഷണവും നല്‍കുന്നു എന്നു സണ്ണി പറയുന്നു. താന്‍ പോണ്‍ താരമാണ് എന്നത് അദ്ദേഹത്തിന് ഒരിക്കലും ഒരു പ്രശ്‌നമായിരുന്നില്ല. അതു തന്നെയാണ് ആ ദാമ്പത്യത്തിന്റെ വിജയവും.



https://www.facebook.com/Malayalivartha






















