സണ്ണി ലിയോണ്‍ പുതിയ കളത്തില്‍....

ഗ്ലാമര്‍ താരറാണി സണ്ണി ലിയോണിനെ അറിയാത്തവരായി ആരും കാണില്ല. യുവാക്കളുടെ ഹരമായ താരം ആദ്യമായി ഒരു മലയാള സിനിമയില്‍ അഭിനയിക്കുകയാണ്.തമിഴിലെ അറിയപ്പെടുന്ന സംവിധായകനായ വി. സി വടിവുടയാന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ എത്തുന്നത്.
സ്റ്റീഫ്‌സ് കോര്‍ണര്‍ ഫിലിംസിനുവേണ്ടി, പൊന്‍സെ സ്റ്റിഫന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിനുവേണ്ടി സണ്ണി ലിയോണ്‍ ഡേറ്റ് കൊടുത്തു കഴിഞ്ഞു. കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് ഈ സിനിമയ്ക്കായി വടിവുടയാന്‍ തിരെഞ്ഞെടുത്തിരിക്കുന്നത്.
കേരളത്തിന്റെ തനതു കലാരൂപങ്ങളും,കളരിപ്പയറ്റും ഈ ചിത്രത്തില്‍ കടന്നു വരുന്നു. അതുകൊണ്ട് തന്നെ സണ്ണി ലിയോണ്‍ മുബൈയില്‍ ഇപ്പോള്‍ കളരിപ്പയറ്റും, കുതിര സവാരിയും അഭ്യസിച്ച് തുടങ്ങി. സണ്ണി ലിയോണിനോപ്പം, നാസര്‍, ബാഹുബലിയിലെ വില്ലനായ നവദീപ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കേരളത്തിലെ ചാലക്കുടിയാണ് പ്രാധാന ലൊക്കേഷന്‍.
https://www.facebook.com/Malayalivartha






















