Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

നടൻ എന്ന നിലയിൽ മഹേഷിന് രക്ഷപ്പെടാൻ കഴിഞ്ഞിരുന്നില്ല; രക്ഷപ്പെടാനാകുമായിരുന്ന യുവാവിനെ ഒതുക്കുകയായിരുന്നു; ഒടുവിൽ ജീവിത മാർഗ്ഗം തേടി ഇന്ത്യ വിട്ടു...ദിലീപിനെ മഹേഷ് പിന്തുണയ്ക്കാനുള്ള കാരണം വെളിപ്പെടുത്തി പല്ലിശേരി വീണ്ടും

05 DECEMBER 2017 10:46 AM IST
മലയാളി വാര്‍ത്ത

സിനിമയിലെ സാധ്യതകൾക്ക് വേണ്ടി മാത്രമാണ് നടന്‍ മഹേഷ് ദിലീപ് പക്ഷത്ത് നിൽക്കുന്നതെന്ന സൂചനകളുമായി പല്ലിശ്ശേരി വീണ്ടും രംഗത്ത്‌. മംഗളം സിനിമയിലെ പതിവ് കോളമായ അഭ്രലോകത്തിലാണ് എന്തുകൊണ്ട് ദിലീപിനെ മഹേഷ് പിന്തുണയ്ക്കുന്നു എന്ന് പല്ലിശ്ശേരി വെളിപ്പെടുത്തുന്നത്.

ദിലീപിനൊപ്പം നിന്നാല്‍ സിനിമകളില്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മഹേഷ് നിലകൊള്ളുന്നതെന്ന സൂചനയാണ് പല്ലിശ്ശേരി നല്‍കുന്നത്. ദിലീപ് നായകനായ കുമാരസംഭവത്തില്‍ മഹേഷ് അഭിനയിച്ചു കഴിഞ്ഞു. മഹേഷിനെ ഈ ചിത്രത്തിലേക്ക് നേരിട്ട് ക്ഷണിച്ചത് ദിലീപ് തന്നെയായിരുന്നുവെന്നും പല്ലിശ്ശേരി വെളിപ്പെടുത്തുന്നു.

ദിലീപുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരം സാന്നിധ്യമാണ് മഹേഷ്. ചര്‍ച്ചയിലുടനീളം ദിലീപിനെ അടിമുടി പിന്തുണക്കുന്ന മഹേഷിനെയാണ് കാണാന്‍ കഴിയുന്നതും. എന്തുകൊണ്ടാണ് ദിലീപിനെ മഹേഷ് ഇത്രയധികം പിന്തുണയ്ക്കുന്നതെന്നാണ് ഇത്തവണ പല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍

പല്ലിശേരിയുടെ എഴുത്തിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ;

നടൻ എന്ന നിലയിൽ മഹേഷിന് രക്ഷപ്പെടാൻ കഴിഞ്ഞിരുന്നില്ല. രക്ഷപ്പെടാനാകുമായിരുന്ന യുവാവിനെ ഒതുക്കുകയായിരുന്നു. ഒടുവിൽ ജീവിത മാർഗ്ഗം തേടി ഇന്ത്യ വിട്ടു. വിദേശരാജ്യങ്ങളിൽ ജീവിച്ച ശേഷം തിരികയെത്തി. ഒരു സിനിമ സംവിധാനം ചെയ്തു.

ഏതാനും സീരിയലുകളിൽ അഭിനയിച്ചു. അതൊന്നും മുന്നോട്ടുള്ള യാത്രയിൽ ഗുണകരമായിരുന്നില്ല. അതേ സമയം നന്നായി എഴുതാൻ കഴിവുള്ള ചെറുപ്പക്കാരനായിരുന്നു. അത് വേണ്ട രീതിയിൽ വിനിയോഗിച്ചില്ല. ഭാര്യയും പെൺമക്കൾക്കുമൊപ്പം സന്തോഷത്തോടെ ജീവിച്ചു. എന്നാൽ ഒരു നടനെ സംബന്ധിച്ചിടത്തോളം വെറുതെ ഇരിക്കുന്നതിൽ പരം ശിക്ഷ മറ്റൊന്നില്ല.

നിരാശനായി ജീവിക്കുമ്പോഴാണ് നടിയുടെ പീഡന സംഭവം അരങ്ങേറിയതും അതിൽ ദിലീപിന്റെ പേര് ഉൾപ്പെട്ടതും. പിന്നീട് നടന്ന സംഭവങ്ങൾ എല്ലാവർക്കും അറിയാം. പണമുണ്ടെങ്കിൽ എന്തും ചെയ്യാം എന്നതിന് തെളിവാണ് ദിലീപിന് വേണ്ടി നടന്ന കൂട്ട പ്രാർത്ഥനകളും സ്വഭാവ സർട്ടിഫിക്കറ്റ് വിതരണവും. മഹേഷ് ഇങ്ങനെ മാറാനുള്ള കാരണം അന്വേഷിച്ചു ചെന്നപ്പോഴാണ് പരസ്പര സഹകരണ സംഘത്തിന്റെ കാരണം വെളിച്ചെത്തുവന്നതെന്ന് പല്ലിശേരി പറയുന്നു.

പലരും അത് ഗോപ്യമായി വച്ചിരിക്കുന്നു. മഹേഷിന് ഗോപ്യമായി വയ്ക്കാനായില്ല. അരമന രഹസ്യം നാട്ടിൽ പാട്ടായി. അല്ലെങ്കിലും ഗർഭം എത്രനാൾ മൂടി വയ്ക്കാൻ കഴിയും? ഈ അവസ്ഥയാണ് ദിലീപിന് വേണ്ടി വാദിക്കുന്ന പലർക്കും സംഭവിച്ചത്. ഒരു ചെറിയ റോളിന് വേണ്ടി വർഷങ്ങളായി കാത്തിരുന്നിട്ടും കിട്ടാത്ത വിഷമം ദിലീപിനുണ്ടായിരുന്നു.

ദിലീപിന്റെ മുൻ സിനിമകളിൽ ഒന്നിൽ പോലും ചെറിയ റോളിൽ പോലും മഹേഷിനെ ഉൾപ്പെടുത്തിയിരുന്നില്ല. അക്കാലത്തും മഹേഷ് ഇവിടെ ഉണ്ടായിരുന്നു. എന്നാൽ ദിലീപ് മുഖേന മൂന്ന് സിനിമ ആദ്യ ഗഡുവായി ലഭിച്ചെന്നറിഞ്ഞിട്ടും ഞാൻ മൂടിവച്ചു. കാരണം തെളിവുകൾ ഉണ്ടാകട്ടെ. തെളിവുകൾക്ക് വേണ്ടി കാത്തിരുന്നപ്പോഴാണ് മഹേഷ് കമ്മാര സംഭവം എന്ന സിനിമയിൽ അഭിനയിക്കാൻ പോയത്. കമാര സംഭവത്തിലെ നായകൻ ആരാണ്? ദിലീപ്.

മുമ്പൊന്നും ഈ സിനിമയിൽ മഹേഷിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ മഹേഷിനെ നേരിട്ട് അഭിനയിക്കാൻ വിളിച്ചത് ദിലീപ് തന്നെയാണ്. അങ്ങനെ മൂന്ന് സിനിമകളിൽ മഹേഷ് അഭിനയിച്ച ശേഷമാണ് ഞാനിക്കാര്യം വെളിപ്പെടുത്തിയത്.

എത്ര സിനിമയിൽ വേണമെങ്കിലും അഭിനയിച്ചോട്ടേ… എന്നാൽ ആദർശത്തിന്റെ കുപ്പായം ധരിച്ചുള്ള കപട വാക്കുകൾ സഹിച്ചില്ല. അതുകൊണ്ടാണ് വെളിപ്പെടുത്തൽ. ഇതൊക്കം ഉപകാര സ്മരണയ്ക്കുള്ള സ്തുതി അല്ലെങ്കിൽ മറ്റെന്താണ്?-പല്ലിശേരി വിശദീകരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (2 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (3 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (3 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (3 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (3 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (3 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (4 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (4 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (4 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (4 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (5 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (5 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (5 hours ago)

Malayali Vartha Recommends