Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ശ്രീനിവാസനും തനിക്കുമുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് സത്യന്‍ അന്തിക്കാട്

06 DECEMBER 2017 01:09 PM IST
മലയാളി വാര്‍ത്ത

കാലം മാറി. ഇപ്പോള്‍ താരങ്ങള്‍ക്ക് ആരാധകര്‍ കത്തയയ്ക്കുന്നത് അപൂര്‍വമാണ്. അത് അവര്‍ വായിക്കുകയുമില്ല. ഇപ്പോള്‍ ഫോണ്‍ ആയി വാട്‌സ് ആപ്പായി. അങ്ങനെ പലതും... 

സിനിമാതാരങ്ങള്‍ക്ക് ആരാധകരുടെ വക അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടും തങ്ങളുടെ ആരാധന അറിയിച്ചുകൊണ്ടും കത്തുകള്‍ വരുന്നത് ഒരുകാലത്ത് പതിവായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറിയതോടെ കത്തുകളൊക്കെ മാറി അഭിപ്രായങ്ങളും അഭിനന്ദനങ്ങളും മറ്റ് പല രീതിയിലും അറിയിക്കാമെന്നായി. ഒരു കാലത്ത് ഇത്തരത്തില്‍ വന്നുകൊണ്ടിരുന്ന ചില കത്തുകളെക്കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ആത്മാവിന്റെ അടിക്കുറിപ്പുകള്‍ എന്ന തന്റെ പുസ്തകത്തില്‍ എഴുതുകയുണ്ടായി. അതിങ്ങനെയാണ്…

ഊമക്കത്തുകളുടെ മന:ശാസ്ത്രത്തെപ്പറ്റി പലരും എഴുതിക്കണ്ടിട്ടുണ്ട്. തങ്ങള്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത മേഖലകളില്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ തോന്നുന്ന അസൂയ, അമര്‍ഷം, ഭീരുത്വം അങ്ങനെ കാരണങ്ങള്‍ പലതുമുണ്ടത്രേ. കുറച്ചുകാലം മുമ്പുവരെ ടെലഫോണില്‍ ഒരു കഥാപാത്രം എന്നെ വിളിക്കാറുണ്ടായിരുന്നു. ഭീഷണിയോ ചീത്ത പറച്ചിലോ അല്ല, പരിഹാസമാണ് ആയുധം. പക്ഷേ, എന്നെ തര്‍ക്കിച്ചു തോല്പിക്കാന്‍ അയാള്‍ക്കു സാധിക്കാറില്ല. കാരണം, അയാളുടെ അഭിപ്രായ പ്രകടനങ്ങളൊക്കെ വളരെ ശരിയാണെന്നു ഞാനങ്ങ് സമ്മതിച്ചുകൊടുക്കും.

സിനിമ ബോറാണെന്നു പറഞ്ഞാല്‍ എനിക്കും അതറിയാം സുഹൃത്തേ, അടുത്തത് ബോറാവാതെ നോക്കാം എന്നു ഞാന്‍ പറയും. സംവിധാനം ചെയ്യാന്‍ ഒരു കഴിവുമില്ലാത്തവനാണെന്നു പറയുമ്പോള്‍, സംഗതി ശരിയാണ്. പക്ഷേ, ഇത് നമ്മളല്ലാതെ പുറത്താരുമറിയണ്ട എന്നാവും എന്റെ പ്രതികരണം. നിങ്ങള്‍ക്കെന്താ ഷക്കീലച്ചിത്രങ്ങള്‍ എടുത്താല്‍ എന്ന ചോദ്യത്തിന്, ഷക്കീലയുടെ കോള്‍ഷീറ്റിനുവേണ്ടി ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കിട്ടിയാല്‍ തീര്‍ച്ചയായും എടുക്കാം എന്നു മറുപടി.

അങ്ങനെ അമ്പുകള്‍ എയ്തും തടുത്തും രണ്ടുപേര്‍ക്കും മടുത്തുതുടങ്ങിയപ്പോള്‍ ഒരു ദിവസം ഞാന്‍ മറനീക്കി ചോദിച്ചു: എന്താണ് നിങ്ങളുടെ പ്രശ്‌നം? അറിഞ്ഞോ, അറിയാതെയോ ഞാനെന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതു തുറന്നുപറയുക. ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ അതെന്നെ സഹായിക്കും. നിങ്ങള്‍ക്കെന്നെ അറിയാം. എന്റെ ഫോണ്‍നമ്പര്‍ അറിയാം. എനിക്ക് നിങ്ങളെപ്പറ്റി ഒന്നുമറിയില്ലതാനും. ഈ യുദ്ധം തുടര്‍ന്നുപോകുന്നതിനെക്കാള്‍ നല്ലതു നമുക്കൊരു ഒത്തുതീര്‍പ്പിലെത്തുന്നതല്ലേ?

തികച്ചും മര്യാദയോടെയുള്ള ആ അഭ്യര്‍ഥന ഏറ്റു. മറച്ചുവെക്കാതെ അയാള്‍ സത്യം പറഞ്ഞു: പ്രശസ്തരായവരെയൊക്കെ ഞങ്ങളിങ്ങനെ ഫോണില്‍ വിളിച്ചു കളിയാക്കാറുണ്ട്. എങ്കില്‍ ദയവായി എന്നെ അതില്‍ നിന്നൊഴിവാക്കണം. എന്നാല്‍ ചേട്ടന്‍ ഫോണ്‍ വച്ചോ…പിന്നീട് ഇന്നുവരെ ആ ശബ്ദം ഞാന്‍ കേട്ടിട്ടില്ല. വിളിക്കുന്ന ആളെ തിരിച്ചറിയാനുള്ള സൂത്രം അന്ന് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയിട്ടില്ല. ഇന്നിപ്പോള്‍ വിളിക്കുന്നത് ഏതു നമ്പറില്‍ നിന്നാണെന്നു നോക്കി ഫോണെടുക്കാമല്ലോ.

അടുത്ത കാലത്തുണ്ടായ ഒരനുഭവം. ശ്രീനിവാസനും ഞാനും കൂടി ട്രെയിനില്‍ വരികയാണ്. മാന്യമായി വേഷം ധരിച്ച ഒരാള്‍ ശ്രീനിയുടെ അടുത്തുവന്നു ചോദിച്ചു: എന്താ പേര്? ഒരു നിമിഷം പോലും ആലോചിക്കാതെ ശ്രീനി മറുപടി കൊടുത്തു: ഗോവിന്ദന്‍കുട്ടി അയാളൊന്നു ചമ്മി. എങ്കിലും തോറ്റുകൊടുക്കില്ലെന്ന ഭാവത്തില്‍ വീണ്ടും ചോദ്യം. എന്ത് ചെയ്യുന്നു? ഒന്നും ചെയ്യുന്നില്ല. എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് അയാള്‍. ആലുവ മണപ്പുറത്തു വച്ചാവും. എന്നു ശ്രീനി. സിനിമാനടനല്ലേ? അല്ല. കല്യാണബ്രോക്കര്‍.

ഒടുവില്‍ ഗതികെട്ട് അയാള്‍ പറഞ്ഞു: മിസ്റ്റര്‍ ശ്രീനിവാസന്‍, ഞാന്‍ നിങ്ങളുടെ ഒരുപാടു സിനിമകള്‍ കണ്ടിട്ടുണ്ട്. എങ്കില്‍ പിന്നെ എന്റെ പേരും ജോലിയും എന്നെക്കൊണ്ടു പറയിപ്പിക്കാന്‍ വാശിപിടിച്ചത് എന്തിനാണ്? അതിന് അയാള്‍ക്കു മറുപടി ഇല്ലായിരുന്നു. ചിലരങ്ങനെയാണ്. സിനിമ കാണാറുണ്ടെന്നോ നന്നായിട്ടുണ്ടെന്നോ ഒക്കെ പറഞ്ഞാല്‍ സിനിമക്കാര്‍ കൂടുതല്‍ ആഹ്ലാദിച്ചാലോ? അവരുടെ മുമ്പില്‍ തന്റെ വില കുറഞ്ഞുപോയാലോ? മനുഷ്യാ… ഹേ മനുഷ്യാ… വലിച്ചെറിയൂ നിന്റെ മുഖംമൂടി എന്നു വയലാര്‍ പാടിയത് ഇത്തരക്കാരെക്കൂടി ഉദ്ദേശിച്ചല്ലേ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (2 minutes ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (6 minutes ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (11 minutes ago)

'മെൽ കൗ പോണ്ടിച്ചേരി'.. ഫുൾ ഫൺ ജോണറിൽ പുതിയ ചിത്രം; ടൈറ്റിൽ പ്രകാശനം നടന്നു!!!  (13 minutes ago)

ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും; പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ പുറത്ത്!!!  (24 minutes ago)

ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്  (36 minutes ago)

ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുകൊണ്ട് എഐ വീഡിയോ; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ് ചെന്നിത്തല  (45 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം  (1 hour ago)

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു  (1 hour ago)

അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാ  (1 hour ago)

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (2 hours ago)

അനൗൺസ്‌മെന്റ് വാഹനത്തിൽ പോറ്റിയെ കേറ്റിയെ ഗാനം ; ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയ്ക്കിടെ ചുവന്ന കൊടിയുമായി കുതിച്ചെത്തി സിപിഐഎം പ്രവർത്തകൻ...! പിന്നാലെ സംഭവിച്ചത്  (2 hours ago)

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി  (2 hours ago)

IRAN ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള ഇറങ്ങി  (2 hours ago)

Malayali Vartha Recommends