അനുഷ്‌ക്കയോട് പ്രണയമോ..? സസ്പെൻസ് പൊളിച്ച് പ്രഭാസ്; കിളിപോയി ആരാധകർ

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളായ പ്രഭാസും അനുഷ്‌കയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ മുതലേ പ്രചരിച്ച് തുടങ്ങിയതാണ്. ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായ ഇരുവരുടെയും ചിത്രം പുറത്തിറങ്ങിയ ശേഷം പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരും വിവാഹം കഴിക്കണമെന്ന ആഗ്രഹം പോലും ആരാധകര്‍ മുന്നോട്ട് വെച്ചിരുന്നു.
എന്നാല്‍ താരങ്ങള്‍ ഇതിനോട് വലിയ തരത്തില്‍ പ്രതികരിച്ചിരുന്നില്ല. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് തങ്ങളെന്ന് ഇരുവരും ഇടയ്ക്കിടയ്ക്ക് പറയുകയും ചെയ്തു. ഇപ്പോഴിതാ ഒരിക്കല്‍ കൂടി പ്രഭാസ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. അനുഷ്‌ക തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്നും തനിക്ക് അനുഷ്‌കയോടെ പ്രണയമില്ലെന്നും താരം വ്യക്തമാക്കി. അതേസമയം ഒരു ബോളിവുഡ് സുന്ദരിയോടുള്ള അഗാധമായ ആരാധനയാണെന്നും താരം തുറന്നു പറഞ്ഞു. രവീണ ടണ്ഠന്‍ ആണ് ആ നായിക.

https://www.facebook.com/Malayalivartha






















