സുരഭിയ്ക്കു പിന്തുണ പ്രഖ്യാപിച്ച് നടന്‍ ജോയ് മാത്യു...

തിരുവന്തപുരത്ത് നടക്കുന്ന ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ തന്നെ അവഗണിച്ചതിന് നടി സുരഭി ലക്ഷ്മി രംഗത്തെത്തിയിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായിട്ടും അവഗണിച്ചതിനു സുരഭിയെ സപ്പോർട്ട് ചെയ്തു കുറേപ്പേർ സോഷ്യൽ മീഡിയകളിൽ രംഗത്തെത്തിയിരുന്നു.
ചലച്ചിത്ര മേളയിൽ തന്നെ ക്ഷണിച്ചില്ലെന്ന് സുരഭി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനോട് പരാതിപ്പെട്ടിരുന്നു. എന്നാൽ സുരഭിയുടെ പ്രതികരണം അറിവില്ലായ്മ കൊണ്ടാണെന്നും ഐഎഫ്എഫ്‌കെ വേദികളില്‍ ദേശീയ ആവാര്‍ഡ് ജേതാക്കളെ ആദരിക്കാറില്ലെന്നും സുരഭിയെ മാത്രമായി ക്ഷണിക്കാനാകില്ലെന്നുമാണ് കമൽ പറഞ്ഞത്.
സുരഭിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു. 'ദേശീയ അവാർഡ് നേടിയ എന്റെ ചങ്ങായിയും മികച്ച കലാകാരിയുമായ സുരഭിയെ വേണ്ടാത്ത ചലച്ചിത്രോൽസവത്തെ എനിക്കും വേണ്ട' എന്നാണ് ജോയ് മാത്യുതന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
https://www.facebook.com/Malayalivartha






















