എനിക്കിഷ്ടം വോഡ്ക... അച്ഛനും അമ്മയും അഭിമുഖം കാണരുതെന്ന് സനുഷ

നടി സനുഷ ഇടവേളയ്ക്ക് ശേഷം കൊടിവീരനിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയിലാണ് അച്ഛനും അമ്മയും അഭിമുഖം കാണരുതേ എന്ന് പറഞ്ഞു കൊണ്ട് സനൂഷ ചില കാര്യങ്ങള്‍ ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
ഇഷ്ടം വോട്ക്കയാണെന്നും വിസ്‌ക്കിയോട് അത്ര പ്രിയമില്ലെന്നും ബിയറിനേക്കാള്‍ ഇഷ്ടം വൈനാണെന്നും സനുഷ പറഞ്ഞു. ബിയറിന്റെ മണം ഇഷ്ടമല്ല എന്നു പറഞ്ഞ സനുഷ, കഴിക്കാതെ എങ്ങിനെ മണം അറിയാം എന്ന ചോദ്യത്തിന് 'നെക്സ്റ്റ് ക്വസ്റ്റ്യന്‍' എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. അച്ഛനും അമ്മയും ഈ അഭിമുഖം കാണാന്‍ ഇടവരരുതെയെന്നും സനുഷ കൂട്ടിച്ചേര്‍ത്തു.
തനിക്ക് ആരോടും പ്രണയമില്ലെന്നു പറഞ്ഞ സനുഷ എറ്റവും ഇഷ്ടം തന്നെയാണെന്നു പറഞ്ഞു. വീട്ടുകാര്‍ അറിയാത്ത വേറെയും ചില കാര്യങ്ങള്‍ സനുഷ വെളിപ്പെടുത്തി. കൂട്ടുകാരുടെ പ്രണയത്തിന് സനുഷ സഹായം ചെയ്തു കൊടുക്കാറുണ്ട്. അനിയനും ചില ടിപ്‌സുകളൊക്കെ പറഞ്ഞു കൊടുക്കാറുണ്ടെന്നും സനുഷ പറഞ്ഞു.
കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് സിനിമയില്‍ സനുഷയുടെ അരങ്ങേറ്റം. ദാദാ സാഹിബ്, കരുമാടിക്കുട്ടന്‍, രാവണപ്രഭു, മേഘമല്‍ഹാര്‍, കണ്‍മഷി, മീശമാധവന്‍ തുടങ്ങി 20 ല്‍ അധികം ചിത്രങ്ങളിളിലൂടെ ബാലതാരമായി സനുഷ അഭിനയച്ചിരുന്നു. മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലല്‍ നായികയായിരുന്നു സനൂഷ.
https://www.facebook.com/Malayalivartha






















