മെഗാസ്റ്റാറിന് അപ്പുറം നല്ല സിനിമയെ സ്‌നേഹിക്കുന്ന ഒരു മികച്ച നടനാണ് മമ്മൂട്ടിയെന്ന് ജോയ് മാത്യു

സൂപ്പര്‍ താര പരിവേഷത്തോടെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന മെഗാസ്റ്റാറിന് അപ്പുറം നല്ല സിനിമയെ സ്‌നേഹിക്കുന്ന ഒരു മികച്ച നടനാണ് മമ്മൂട്ടി. നല്ല സിനിമയെ പിന്തുണയ്ക്കാനുള്ള മമ്മൂട്ടിയുടെ മനസിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.
പ്രതിഫലത്തിന്റെ കാര്യത്തില്‍ പലപ്പോഴും താരങ്ങള്‍ കാണിക്കുന്ന പിടി വാശി സിനിമയുടെ ചിത്രീകരണത്തെ പോലും ബാധിക്കാറുണ്ട്. എന്നാല്‍, ചിലപ്പോഴൊക്കെ സൂപ്പര്‍ താരങ്ങളുള്‍പ്പെടെ പ്രതിഫലത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായി സിനിമ പൂര്‍ത്തിയാക്കാറുണ്ട്. ജോയ് മാത്യുവിന്റെ പുതിയ ചിത്രമായ അങ്കിള്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടും ഇതുവരെ മമ്മൂട്ടി പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസയ്ക്ക് പാത്രമാവുകയും ചെയ്ത ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥ എഴുതിയ ചിത്രമാണ് അങ്കിള്‍. മമ്മൂട്ടി നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് ദാമോദരനാണ്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ കെകെ എന്ന കഥാപാത്രത്തെ ജോയ് മാത്യു അവതരിപ്പിക്കാനിരിക്കുകയായിരുന്നു. പിന്നീടാണ് ആ കഥാപാത്രം മമ്മൂട്ടിയിലേക്ക് എത്തിയത്. മമ്മൂട്ടി ആ കഥാപാത്രത്തിലേക്ക് എത്തിയതും പിന്നീടുണ്ടായ കാര്യങ്ങളും ഒരു അഭിമുഖത്തില്‍ ജോയ് മാത്യു വെളിപ്പെടുത്തുകയുണ്ടായി.
പുത്തന്‍ പണത്തില്‍ അഭിനയിക്കാന്‍ ചെന്നപ്പോഴായിരുന്നു അങ്കിളിന്റെ കഥ ജോയ് മാത്യു മമ്മൂട്ടിയോട് പറയുന്നത്. ബോധപൂര്‍വ്വമായിരുന്നില്ല ആ കഥ പറച്ചില്‍. സംസാരിത്തിനിടെ അങ്കിളിലേക്ക് എത്തിപ്പെടുകയായിരുന്നു. കഥ കേട്ടുകഴിഞ്ഞപ്പോള്‍ ജോയ് മാത്യു അവതരിപ്പിക്കാനിരുന്ന കെകെ എന്ന കഥാപാത്രത്തെ മമ്മൂട്ടി ഏറ്റെടുക്കുകയായിരുന്നു. വയനാട്, കോഴിക്കോട്, ഊട്ടി എന്നിവയായിരുന്നു അങ്കിളിന്റെ പ്രധാന ലൊക്കേഷനുകള്‍. 25 ദിവസം തുടര്‍ച്ചയായി മമ്മൂട്ടി അഭിനയിച്ചു. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയായിട്ടും മമ്മൂട്ടി ഇതുവരെ പ്രതിഫലം വാങ്ങിയിട്ടില്ല.
നല്ല ചിത്രത്തെ തിരിച്ചറിയാനുള്ള മമ്മൂട്ടിയുടെ നല്ല മനസിന് മുന്നില്‍ നമിക്കുന്നു. മമ്മൂട്ടി എന്ന താരത്തെ മാറ്റി നിര്‍ത്തി മമ്മൂട്ടി എന്ന നടനെ അവതരിപ്പിക്കുന്ന ചിത്രമാണ് അങ്കിള്‍. ഇടത്തരം കുടുംബത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള കാലിക പ്രസക്തിയുള്ള ഒരു പൊള്ളുന്ന വിഷയമാണ് ചിത്രത്തിന്റെ കരുത്ത്. ജോയ് മാത്യു പറഞ്ഞു.മമ്മൂട്ടി എന്ന താരത്തിനപ്പുറം നടനെ ഉപയോഗപ്പെടുത്തുന്ന ചിത്രം ഏറെ പ്രതീക്ഷ നല്‍കുന്ന കുടുംബ ചിത്രമാണ്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടെ കെകെ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ജനുവരിയിലോ ഫെബ്രുവരിയിലോ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha






















