ആര്‍ത്തവ കാലത്തെ മാറ്റി നിർത്തൽ ഞാനും അനുഭവിച്ചിട്ടുണ്ട്..സോനം കപൂർ പറയുന്നു..

സ്ത്രീകളെ സംബന്ധിച്ച് ആർത്തവകാലം ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ്. സ്ത്രീകള്‍ കൂടുതലും അസ്വസ്ഥത അനുഭവിക്കുന്ന സമയമാണ് ആര്‍ത്തവകാലം. ഈ സമയത്ത് സ്ത്രീകൾ ശാരീരിക അസ്വസ്ഥകൾമൂലം വിഷമിക്കുന്നു. മാത്രമല്ല ആർത്തവം തുടങ്ങിയാൽപ്പിന്നെ പല കാര്യങ്ങൾക്കും വിലക്കാണ്. ബോളിവുഡ് സുന്ദരിയായ സോനം കപൂറും ഈ വിലക്ക് അനുഭവിച്ചിട്ടുണ്ടെന്നു പറയുന്നു. ആര്‍ത്തവ കാലത്തെ മാറ്റി നിര്‍ത്തല്‍ താനും അനുഭവിച്ചിട്ടുണ്ടെന്നാണ് തരാം പറയുന്നത്.
ആര്‍ത്തവ കാലങ്ങളില്‍ അമ്പലത്തില്‍ പോകുന്നതിനും അടുക്കളയില്‍ കയറുന്നതിനും അച്ചാറുഭരണിയ്ക്കടുത്തേക്ക് ചെല്ലുന്നതിന് പോലും തങ്ങളെ മുത്തശ്ശി വിലക്കിയിരുന്നുവെന്ന് സോനം കപൂര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ആര്‍ത്തവ ശുചിത്വത്തില്‍ തുടരുന്ന അജ്ഞതയെ കുറിച്ചും സ്വന്തം വീടിനുള്ളില്‍തന്നെ വിലക്കുകള്‍ നേരിടുന്നത് ഇന്നും തുടരുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു സോനം.
സോനം കപൂര്‍, അക്ഷയ് കുമാര്‍, രാധിക ആപ്‌തേ എന്നിവര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പാഡ് മാന്‍ എന്ന ചിത്രത്തിന്റെ പ്രമേയവും ഇതുതന്നെയാണ്. സാനിറ്ററി നാപ്കിനുകള്‍ കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാന്‍ വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് ഒടുവില്‍ വിജയം നേടിയ അരുണാചലം മുരുഗാനന്തത്തിന്റെ ജീവിത കഥയാണ് പാഡ് മാന്‍റെ പ്രമേയം. ആര്‍ത്തവത്തെ കുറിച്ച് പൊതുവേദികളില്‍ ചര്‍ച്ചചെയ്യുന്ന നഗരങ്ങളിലെ സ്ത്രീകള്‍ക്ക് ഈ ചിത്രത്തിന്റെ പ്രമേയം സുപ്രധാനമായി തോന്നണമെന്നില്ല. എന്നാല്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും ആര്‍ത്തവ ശുചിത്വത്തെ കുറിച്ച് അജ്ഞത തുടരുന്നു; സോനം പറഞ്ഞു. സിനിമയുടെ ചിത്രീകരണം നടന്ന മഹേശ്വരിലും പരിസരപ്രദേശങ്ങളിലും ഇന്നും ആര്‍ത്തവത്തെ കുറിച്ചും പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചും നിലനില്‍ക്കുന്ന അജ്ഞത തന്നെ ഞെട്ടിച്ചു.
നഗരങ്ങളില്‍ ജീവിച്ചിരുന്ന തങ്ങള്‍ക്ക് വിലക്കുകള്‍ നേരിട്ടിരുന്നുവെങ്കില്‍ ഗ്രാമങ്ങളിലെ പെണ്‍കുട്ടികള്‍ അനുഭവിക്കുന്നത് എത്രമാത്രമായിരിക്കുമെന്ന് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണെന്നും സോനം. സിനിമ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ഉന്നയിക്കാന്‍ സഹായിക്കും. ഒരു വലിയ വിഭാഗത്തിലേക്ക് ആ വിഷയം എത്തിക്കാനും സിനിമയ്ക്കാകും. പ്രത്യേകിച്ച് മുഖധാര അഭിനേതാക്കള്‍ സിനമയില്‍ അണിനിരന്നാല്‍ അത് എളുപ്പമാകുമെന്നും സോനം വ്യക്തമാക്കി. മുന്നാഭായ്, പികെ എന്നീ ചിത്രങ്ങള്‍ ഇതില്‍ വിജയിച്ചുവെന്നും സോനം പറഞ്ഞു.
https://www.facebook.com/Malayalivartha






















