Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

ഞാന്‍ ആരവിനെ ഒരുപാട് ഇഷ്ടപ്പെടുന്നു... എനിക്ക് ആ ഇഷ്ടം നിയന്ത്രിക്കാന്‍ കഴിയുന്നില്ല; സമ്മര്‍ദ്ദം താങ്ങാനാകാത്ത അവസ്ഥയിലാണ് ഞാന്‍ സ്വിമ്മിങ് പൂളിലേക്ക് ചാടി ശ്വാസമടക്കി കിടന്നത്- ഓവിയ

14 DECEMBER 2017 08:48 AM IST
മലയാളി വാര്‍ത്ത

കമല്‍ഹാസന്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയത് മലയാളിയായ തമിഴ് നടി ഓവിയ ആയിരുന്നു. ചാനല്‍ ഷോയില്‍ ആരവുമായി പ്രണയത്തിലായിരുന്നു ഓവിയ. ഈ പ്രണയത്തെ കുറിച്ച് അവരും തുറന്നു പറഞ്ഞിട്ടുണ്ട്. ഷോയെ ഹിറ്റാക്കിയതിലും ഇരുവരുടെയും പ്രണയത്തിനും ഒരു പങ്കുണ്ട്. ഈ പ്രണയത്തെ കുറിച്ച് ഓവിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ആരവ് എല്ലാകാര്യത്തിലും എനിക്ക് സപ്പോര്‍ട്ടായി നിന്നിരുന്നു. അടുപ്പം പ്രണയമാണെന്ന് ഞങ്ങള്‍ ഇരുവരും തെറ്റിദ്ധരിച്ചു. ഇപ്പോള്‍ കാര്യങ്ങള്‍ സംസാരിച്ചു തീര്‍ത്ത് നല്ല സുഹൃത്തുക്കളായി. ഓവിയ പറഞ്ഞു. ഷോയില്‍ ഓവിയയുടെ എലിമിനേഷനും വലിയ ചര്‍ച്ചയായിരുന്നു. ഇതേക്കുറിച്ച് ഓവിയ പറയുന്നത് ഇങ്ങനെ:

എലിമിനേറ്റ് ആവുകയോ ഷോ തീരുകയോ ചെയ്യാതെ വീട്ടില്‍ നിന്നും പുറത്തുപോകാന്‍ അവകാശം ഉണ്ടായിരുന്നില്ല. നടിമാരായ നമിത, ഗായത്രി രഘുറാം എന്നിവരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.പലപ്പോഴും അത് വഴക്കിന്റെ വക്കിലെത്തി. സമ്മര്‍ദ്ദം താങ്ങാനാകാത്ത അവസ്ഥയിലാണ് ഞാന്‍ സ്വിമ്മിങ് പൂളിലേക്ക് ചാടി ശ്വാസമടക്കി കിടന്നത്.

മറ്റ് മത്സരാര്‍ത്ഥികളാണ് എന്നെ രക്ഷപ്പെടുത്തിയത്. സൈക്കോളജിസ്റ്റ് കൗണ്‍സിലിങ് തന്നെ അവിടെ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഞാന്‍ വഴങ്ങിയില്ല. സംഭവം വിവാദമായപ്പോള്‍ അന്വേഷണത്തിന് പൊലീസ് വന്നു. പുറത്തിറങ്ങി ഒരു മാസത്തോളം ബഹളങ്ങളില്‍ നിന്നൊഴിഞ്ഞു. തൃശ്ശൂരിലെ വീട്ടില്‍ വന്നു നിന്നു. അങ്ങനെ പതിയെ സ്വാഭാവിക ജീവിതത്തിലേക്ക് തിരികെയെത്തി.


ഷോയില്‍ എല്ലാ ആഴ്ച്ചയും ഞാന്‍ എലിമിനേഷന്റെ വക്കിലെത്തും. പ്രേക്ഷകര്‍ വോട്ടു ചെയ്ത് എന്ന രക്ഷപെടുത്തും. ഇത്രയും ജനപിന്തുണ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. എന്റെ പേരില്‍ ഓവിയ ആര്‍മ്മിയൊക്കെ രൂപപ്പെട്ടിട്ടുണ്ടെന്ന കാര്യമൊക്കെ പുറത്തെത്തിയപ്പോഴാണ് അറിഞ്ഞതെന്ന് നടി പറയുന്നു.

റിയാലിറ്റി ഷോകള്‍ വ്യാജമായിരുന്നു എന്നായിരുന്നു തന്റെ ധാരണയെന്നു നടി തുറന്നു പറയുന്നു. ഇതുപോലൊരു പരിപാടിയില്‍ പങ്കെടുക്കുന്നവരെല്ലാം ചാമ്പ്യന്മാരാണ്. പേടിയുള്ളവര്‍ക്ക് പോകാന്‍ പറ്റില്ല. ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങി യാതൊരു ഇലക്‌ട്രോണിക് ഉപകരണങ്ങളും ഇല്ലാതെയാണ് ഷോയില്‍ കഴിഞ്ഞത്.

15 സെലബ്രിറ്റികള്‍ ഒരു വീട്ടില്‍ കഴിയുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഓവിയ പറയുന്നു. ബാത്ത് റൂമില്‍ ഒഴികെ എല്ലായിടത്തും ക്യമാറയുണ്ട്. വസ്ത്രത്തില്‍ ഘടിപ്പിച്ച മൈക്ക് എപ്പോഴും ഓണ്‍ ചെയ്തിരിക്കും. കൂട്ടത്തില്‍ ഒരാളാകും ടീം ലീഡര്‍. നമ്മുടെ നല്ലതും മോശമായ സ്വഭാവങ്ങളെല്ലാം ആളുുകള്‍ കണ്ടുകൊണ്ടിരിക്കയാണ്. ഈ പരിപാടി കഴിഞ്ഞും സമൂഹത്തിലേക്ക് വരേണ്ടവരാണല്ലോ നമ്മളെന്നും സെലബ്രിറ്റികളെ ആശങ്കയിലാക്കുന്ന കാര്യമാണെന്നും ഓവിയ പറഞ്ഞു.

പത്തു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്നും ലഭിക്കാത്ത പ്രേക്ഷക പ്രീതിയാണ് അഞ്ച് ആഴ്ച കൊണ്ടു റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ഓവിയയ്ക്കു ലഭിച്ചത്. ലക്ഷക്കണക്കിന് ആരാധകര്‍ നടിക്ക് വേണ്ടി വോട്ട് ചെയ്തിട്ടും നടി സ്വയം പരിപാടിയില്‍ നിന്ന് പുറത്തുപോകുകയായിരുന്നു. ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ഓവിയ പറഞ്ഞത്. ‘ഞാന്‍ ആരവിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. എനിക്ക് ആ ഇഷ്ടം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അതിനാലാണ് ഞാന്‍ ഷോ വിട്ട് പുറത്തിറങ്ങുന്നതെന്നായിരുന്നു.

അനുഭവങ്ങള്‍ക്കും സ്‌നേഹം ലഭിക്കുന്നതിനും വേണ്ടിയാണ് ഞാന്‍ ബിഗ് ബോസിന്റെ ഹൗസില്‍ എത്തിയത്. ഈ ഷോയ്ക്ക് ഞാന്‍ തടസ്സം സൃഷ്ടിച്ചോ എന്നറിയില്ല. പക്ഷെ യഥാര്‍ത്ഥ സ്‌നേഹം ഒരിക്കലും പരാജയപ്പെടില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ സന്തോഷവതിയാണ്ഓവിയ പറഞ്ഞു. ടെലിവിഷന്‍ താരമാണ് ആരവ്. ഇസ് പ്യാര്‍ കോ ക്യാ നാം ദൂന്‍, മഹാഭാരതം എന്നീ ഹിന്ദി സീരിയലില്‍ അഭിനയിച്ചതിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനാണ്.

2007 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം കങ്കാരുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഓവിയ അഞ്ചോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ 14 ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു. അപൂര്‍വ, പുതിയ മുഖം, മനുഷ്യമൃഗം എന്നിവയിലും വേഷമിട്ടെങ്കിലും പിന്നീട് മലയാളത്തില്‍ ശ്രദ്ധ നേടാനായില്ല. ബിഗ് ബോസ് പരിപാടിയിലൂടെ തമിഴകത്ത് ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളായി നടി മാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (27 minutes ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (1 hour ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (1 hour ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (1 hour ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (1 hour ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (1 hour ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (1 hour ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (2 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (2 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (2 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (3 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (3 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (3 hours ago)

Malayali Vartha Recommends