ഒരു താരപുത്രന് കൂടി മലയാള സിനിമയിലേക്ക്...
മലയാള സിനിമയ്ക്ക് താരപുത്രന്മാരുടെ കാലമാണെന്ന് പറയാം. ഇന്നും മലയാളികളുടെ മനസില്‍ ഒരേ ഒരു പ്രണയനായികയേ ഉള്ളു അതു ക്ലാരയാണ്. ക്ലാരയായി എത്തിയതു സുമലതയായിരുന്നു. പ്രമുഖ കന്നട നടന് അംബരിഷിന്റെ ഭാര്യയാണ് സുമലത. അംബരീഷും സുമലതയും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
1991 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. സുമലത അഭിനയത്തില്‍ നിന്നു പിന്മാറി എങ്കിലും അംബരിഷ് ഇപ്പോഴും തിരക്കിലാണ്. സുമലതയുടേയും അംബരീഷിന്റെയും മകന് അഭിഷേക് ഗൗഡയാണ് ഇപ്പോള്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. പ്രശസ്ത നിര്‍മ്മാതാവ് സന്ദേശ് നാഗരാജ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് അഭിഷേക് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
https://www.facebook.com/Malayalivartha