നവാഗതര്‍ക്കൊപ്പം സിനിമ ചെയ്യുന്നതിന് കാരണം?
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. നവാഗതര്‍ക്കൊപ്പമാണ് പൃഥ്വിരാജ് ഇപ്പോള്‍ കൂടുതല്‍ സിനിമകളും ചെയ്തിരിക്കുന്നത്. നവാഗതര്‍ക്കൊപ്പം നിരവധി സിനിമകള്‍ ചെയ്ത പൃഥിരാജ് ഇതിനുള്ള കാരണവും വ്യക്തമാക്കുകയാണ്.
ഒരാള്‍ വന്ന് കഥ പറയുമ്ബോള്‍ അയാള്‍ നവാഗതനാണോ അല്ലയോ എന്ന് താന്‍ ചിന്തിക്കാറില്ലെന്നും, കൈയ്യിലുള്ള കഥ എത്രത്തോളം ഭംഗിയായി അയാള്‍ക്ക് അവതരിപ്പിക്കാന്‍ കഴിയുമെന്ന് മാത്രമാണ് താന്‍ നോക്കാറെന്നും താരം പറയുന്നു.
സംവിധായകരെ സംബന്ധിച്ചിടത്തോളം അവതരിപ്പിക്കാന്‍ പോകുന്ന കാര്യത്തെ കുറിച്ച് ആദ്യാവസാനം കൃത്യമായ ബോധ്യം വേണമെന്നും അത്തരം ആളുകളുമായി സഹകരിക്കുവാന്‍ സന്തോഷമേയുള്ളുവെന്നും പൃഥ്വിരാജ് പറഞ്ഞു. ഏവരും ആകാക്ഷയോടെ കാത്തിരുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രം വിമാനം ഡിസംബര്‍ 22ന് തിയേറ്ററുകളില്‍ എത്തും.
https://www.facebook.com/Malayalivartha