ഒടിയന്‍ ലുക്കില്‍ ചുള്ളനായി ലാലേട്ടൻ എത്തിയപ്പോൾ താരമായത് ലോകോത്തര കമ്പനികളിലൊന്നായ ഹുബ്ലോട്ട് ക്ലാസിക് വാച്ചുകളിലെ ഫ്യൂഷന്‍ ബ്ല്യൂ..

മോഹന്‍ലാലിന്റെ പുതിയ മേക്ക് ഓവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയൽ ചൂടേറിയ ചര്‍ച്ചയാകുന്നത്. ശരീര ഭാരം കുറച്ച്, മീശയില്ലാതെ കവിള്‍ ഒട്ടിയ രൂപത്തിലുള്ള പുതിയ ലുക്ക് കണ്ട ആരാധകരില്‍ ചിലര്‍ പറഞ്ഞത് ഇത് ഞങ്ങളുടെ ലാലേട്ടനല്ല.
ഞങ്ങളുടെ ലാലേട്ടന്‍ ഇങ്ങനെയല്ല എന്നൊക്കെയായിരുന്നു. ഒടിയന്‍ മാണിക്യന് വേണ്ടി 51 ദിവസം കൊണ്ട് 18 കിലോ ശരീര ഭാരമാണ് ലാല്‍ കുറച്ചത്. കുടവയറൊക്കെ പോയി. കഠിന പരിശീലനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ലാലേട്ടനെ കാണാന്‍, ഇന്നലെ വന്‍ജനക്കൂട്ടമാണ് കൊച്ചിയില്‍ എത്തിയത്.
ചിത്രങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നതിനിടയാണ് മറ്റൊരു കാര്യം കൂടി ചിലര്‍ കണ്ടെത്തിയത്. മോഹന്‍ലാല്‍ ഇന്നലെ ധരിച്ച വാച്ചാണ് ഇപ്പോള്‍ താരം. ലോകോത്തര കമ്പനികളിലൊന്നായ ഹുബ്ലോട്ട് ക്ലാസിക് വാച്ചുകളിലെ ഫ്യൂഷന്‍ ബ്ല്യൂ എന്ന മോഡലാണു മോഹന്‍ലാല്‍ കെട്ടിയിരുന്നത്.
ഏകദേശം 7.61 ലക്ഷം രൂപയാണ് വില. ഈ വാച്ച് കേരളത്തില്‍ തന്നെ ഉപയോഗിക്കുന്നവര്‍ വിരളമായിരിക്കുമെന്നാണ് ചര്‍ച്ചകളില്‍ പറയുന്നത്.


https://www.facebook.com/Malayalivartha






















